ട്രംപിനെക്കുറിച്ചുള്ള പരാമർശം: മിഷാരി അൽ അഫാസിയെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കി ഖുർആൻ ഡോട്ട് കോം
text_fieldsമിഷാരി അൽ അഫാസി
ലണ്ടൻ: ലോകപ്രശസ്ത ഖുർആൻ പാരായണ വിദഗ്ധൻ ശൈഖ് മിഷാരി റാഷിദ് അൽ അഫാസിയെ തങ്ങളുടെ വെബ്സൈറ്റിലെ പ്രാഥമിക പാരായണക്കാരന്‍റെ സ്ഥാനത്തുനിന്ന് ഖുർആൻ ഡോട്ട് കോം നീക്കം ചെയ്തു. തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം നടത്തിയ രാഷ്ട്രീയ പരാമർശത്തിന് പിന്നാലെയാണ് ഈ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'നരകവാതിലുകൾ തുറക്കും' എന്ന അർത്ഥം വരുന്ന അൽ അഫാസിയുടെ അറബിയിലുള്ള കുറിപ്പാണ് ചർച്ചകൾക്ക് വഴിവെച്ചത്.
ഈ കുറിപ്പിന് പിന്നാലെ ഖുർആൻ ഡോട്ട് കോം വെബ്സൈറ്റിൽ ഖുർആൻ കേൾക്കുമ്പോൾ ആദ്യം വന്നിരുന്ന അഫാസിയുടെ ശബ്ദം മാറ്റി പകരം മറ്റൊരാളുടേതാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പാരായണങ്ങൾ വെബ്സൈറ്റിലെ ശേഖരത്തിൽ ഇപ്പോഴും ലഭ്യമാണെങ്കിലും, തനിയെ പ്രവർത്തിക്കുന്ന രീതിയിലുള്ള മുൻഗണനാ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
ഈ മാറ്റത്തെക്കുറിച്ച് വെബ്സൈറ്റ് അധികൃതർ ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും, വിവാദ പരാമർശവും മാറ്റവും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ഖാരിഅ് ആണ് മിഷാരി റാഷിദ് അൽ അഫാസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

