Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാന്റെ പാർട്ടിക്ക്...

ഇംറാന്റെ പാർട്ടിക്ക് ആശ്വാസം: മുതിർന്ന നേതാക്കൾക്ക് മത്സരിക്കാൻ അനുമതി

text_fields
bookmark_border
ഇംറാന്റെ പാർട്ടിക്ക് ആശ്വാസം: മുതിർന്ന നേതാക്കൾക്ക് മത്സരിക്കാൻ അനുമതി
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്റെ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​ക്ക് ആ​ശ്വാ​സ​മാ​യി സു​പ്രീം​കോ​ട​തി വി​ധി. ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് പ​ർ​വേ​സ് ഇ​ലാ​ഹി​യ​ട​ക്കം മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി.

മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ച ലാ​ഹോ​ർ ഹൈ​കോ​ട​തി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ട്രൈ​ബ്യൂ​ണ​ലി​ന്റെ​യും ന​ട​പ​ടി​ക്കെ​തി​രെ പ​ർ​വേ​സ് ഇ​ലാ​ഹി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ​ർ അ​സ്‍ലം, താ​ഹി​ർ സാ​ദി​ഖ്, സ​നം ​ജാ​വേ​ദ്, ശൗ​ക​ത്ത് ബ​സ്റ എ​ന്നി​വ​ർ​ക്കും മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇം​റാ​ന്റെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും പ​ത്രി​ക ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു. പാ​ർ​ട്ടി​യു​ടെ ക്രി​ക്ക​റ്റ് ബാ​റ്റ് ചി​ഹ്നം റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan Supreme CourtPakistan PM Imran Khan
News Summary - Pakistan Supreme Court gives relief to some senior leaders of Imran Khan's party ahead of Feb 8 polls
Next Story