ഖത്തറിലെ ചെക്ക് കേസ് തടവുകാരുടെ മോചനം: ധനശേഖരണം അറിവോടെയല്ലെന്ന് ഐ.സി.ബി.എഫ്
text_fieldsദോഹ: ചെക്ക് കേസുകളിൽ പെട്ട് ഖത്തറിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ മോചനം ലക്ഷ്യമിട്ട് കേരളത്തിൽ നടക്കുന്ന ജനകീയ ധനസമാഹരണം ഔദ്യോഗിക സംവിധാനങ്ങളുടെ അറിവോടെയല്ലെന്ന് ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്). ഫെബ്രുവരി അവസാനവാരത്തിൽ ലോഞ്ച് ചെയ്ത പ്രത്യേക ഓൺലൈൻ ആപ് വഴി നടക്കുന്ന ധനശേഖരണം സംബന്ധിച്ച അന്വേഷണത്തിന് മറുപടിയായി ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയാണ് ഇക്കാര്യം അറിയിച്ചത്. പണപ്പിരിവ് നടത്തുന്നവർ ഇന്ത്യൻ എംബസിയുമായോ, ഐ.സി.ബി.എഫുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും ഇത്തരമൊരു ധനശേഖരണത്തിലൂടെ ജയിലിൽ കഴിയുന്നവരുടെ മോചനം സാധ്യമാക്കുക എളുപ്പമല്ല. 250ഓളം ഇന്ത്യക്കാർ ചെക്കുകേസുകളില്‍ മാത്രം ഖത്തറില്‍ തടവിലുണ്ട്. ലഹരി കേസുകളിൽ 120ൽ ഏറെ പേരുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.