Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊ​ലീ​സ്​ ത​ല​വ​നെ...

പൊ​ലീ​സ്​ ത​ല​വ​നെ ഹം​ദൂ​ക്​ പു​റ​ത്താ​ക്കി

text_fields
bookmark_border
പൊ​ലീ​സ്​ ത​ല​വ​നെ ഹം​ദൂ​ക്​ പു​റ​ത്താ​ക്കി
cancel

ഖ​ർ​ത്തൂം: സു​ഡാ​ൻ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​നെ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റെ​യും സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​ല്ല ഹം​ദൂ​ക്​ പു​റ​ത്താ​ക്കി. സൈ​നി​ക അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​യ​ ശേ​ഷം സൈ​ന്യ​വു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ്​ ഹം​ദൂ​കി​െൻറ ന​ട​പ​ടി.

പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഖാ​ലി​ദ്​ മ​ഹ്​​ദി ഇ​ബ്രാ​ഹിം അ​ൽ ഇ​മാം, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ അ​ലി ഇ​ബ്രാ​ഹിം എ​ന്നി​വ​രെ​യാ​ണ്​ സ്ഥാ​ന​ത്തു നി​ന്ന്​ നീ​ക്കി​യ​ത്. ഇ​വ​ർ​ക്ക്​ പ​ക​രം യ​ഥാ​ക്ര​മം അ​നാ​ൻ ഹ​മ​ദ്​ മു​ഹ​മ്മ​ദ്​ ഉ​മ​ർ, മു​ദ്ദ​സി​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​സ്​​റു​ദ്ദീ​ൻ അ​ബ്​​ദു​ല്ല എ​ന്നി​വ​രെ നി​യ​മി​ച്ചു. സൈ​നി​ക അ​ട്ടി​മ​റി​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ 40ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​നു​ നേ​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ​ക്ക്​ നേ​രെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു​വെ​ന്ന ആ​രോ​പ​ണം ഖാ​ലി​ദ്​ മ​ഹ്​​ദി ഇ​ബ്രാ​ഹിം അ​ൽ ഇ​മാം നി​ഷേ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, സൈ​ന്യ​വു​മാ​യി ഹം​ദൂ​ക്​ ഉ​ണ്ടാ​ക്കി​യ ക​രാ​ർ വ​ഞ്ച​ന​യാ​ണെ​ന്ന്​ ഒ​രു​കൂ​ട്ടം ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ക​ർ ആ​രോ​പി​ച്ചു. സൈ​ന്യ​ത്തി​ന്​ അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള രാ​ഷ്​​ട്രീ​യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​വ​ർ ആ​രോ​പി​ക്കു​ന്നു.

ഒ​ക്​​ടോ​ബ​റി​ൽ ന​ട​ന്ന സൈ​നി​ക അ​ട്ടി​മ​റി​യെ​ക്കു​റി​ച്ച്​ ഹം​ദൂ​കി​ന്​ അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും പൂ​ർ​ണ സ​മ്മ​ത​മാ​യി​രു​ന്നു​വെ​ന്നും ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന പ​ര​മാ​ധി​കാ​ര കൗ​ൺ​സി​ലി​െൻറ ഉ​പ​മേ​ധാ​വി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ ഹം​ദാ​ൻ ദ​ഗ​ലോ 'അ​ൽ​ജ​സീ​റ' ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

അ​തി​നി​ടെ, മൂ​ന്ന്​ രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​രെ കൂ​ടി സു​ഡാ​ൻ അ​ധി​കൃ​ത​ർ മോ​ചി​പ്പി​ച്ചു. കാ​ബി​ന​റ്റ്​ കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന ഖാ​ലി​ദ്​ ഉ​മ​ർ യൂ​സു​ഫ്, ഖ​ർ​ത്തൂം ഗ​വ​ർ​ണ​ർ അ​യ്​​മ​ൻ ഖാ​ലി​ദ്​ നി​മി​ർ, സാ​മ്പ​ത്തി​ക​കാ​ര്യ ക​മീ​ഷ​ണ​ർ മാ​ഹി​ർ അ​ബു അ​ൽ​ഗൗ​ഖ്​ എ​ന്നി​വ​രെ​യാ​ണ്​ വി​ട്ട​യ​ച്ച​തെ​ന്ന്​ വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ഹം​ദൂ​ക്കി​െൻറ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വ്​ ഫാ​യി​സ്​ അ​ൽ സു​ലൈ​ക്​ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ മോ​ചി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanpolice chiefAbdalla Hamdok
News Summary - Reinstated Sudanese PM Hamdok dismisses police chiefs
Next Story