Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇംഗ്ലീഷ്​ ചാനൽ മുറിച്ചുകടന്ന്​ അഭയാർഥി പ്രവാഹം; ഒറ്റദിനം യു.കെയിലെത്തിയത്​ 800 പേർ
cancel
Homechevron_rightNewschevron_rightWorldchevron_rightഇംഗ്ലീഷ്​ ചാനൽ...

ഇംഗ്ലീഷ്​ ചാനൽ മുറിച്ചുകടന്ന്​ അഭയാർഥി പ്രവാഹം; ഒറ്റദിനം യു.കെയിലെത്തിയത്​ 800 പേർ

text_fields
bookmark_border

ലണ്ടൻ: കുഞ്ഞുബോട്ടുകളിലേറി ഇംഗ്ലീഷ്​ ചാനൽ കടന്ന്​ ഒറ്റദിനം യു.കെയിലെത്തിയത്​ 800 ലേറെ പേർ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ്​ ശനിയാഴ്ച റിപ്പോർട്ട്​ ചെയ്​തതെന്ന്​ ബ്രിട്ടീഷ്​ ആഭ്യന്തര വകുപ്പ്​ അറിയിച്ചു. 30 ചെറിയ ബോട്ടുകളിൽ 828 പേരാണ്​ അതിർത്തി കടന്ന്​ ബ്രിട്ടീഷ്​ തീരങ്ങളിൽ എത്തിയത്​. 10 ബോട്ടുകളിൽ എത്തിയ 200 ഓളം പേരെ പാതിവഴിയിൽ തടഞ്ഞ്​ മടക്കിയതായി ഫ്രഞ്ച്​ അധികൃതർ പറഞ്ഞു.

ഈ വർഷം ഇതുവരെയായി 12,500 പേർ ഇംഗ്ലീഷ്​ ചാനൽ കടന്ന്​ ബ്രിട്ടനിൽ അഭയം തേടിയതായാണ്​ കണക്ക്​. ആഗസ്റ്റ്​ 12 നാണ്​ സമാനമായി ഏറ്റവും ഉയർന്ന അഭയാർഥി പ്രവാഹമുണ്ടായിരുന്നത്​- 592 പേർ.

ഫ്രാൻസിലെത്തുന്ന അഭയാർഥികളാണ്​ ഉയർന്ന ​തൊഴിൽതേടി ഇംഗ്ലീഷ്​ ചാനൽ കടന്ന്​ ബ്രിട്ടനിലെത്തുന്നത്​. ഇതുതടയാൻ ഇരുരാജ്യങ്ങൾക്കുമിടയിലെ കരാർ പ്രകാരം ഫ്രഞ്ച്​ ഭാഗത്ത്​ സുരക്ഷാ ഉദ്യോഗസ്​ഥരുടെ സാന്നിധ്യം ഇരട്ടിയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantsEnglish Channelrecord
News Summary - Record number of migrants cross Channel in a day
Next Story