ഇന്ത്യയിൽ നിന്ന് റേഷൻ കൊളംബോയിലെത്തി
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കക്ക് താൽകാലികാശ്വാസമായി ഇന്ത്യയിൽ നിന്ന് പച്ചക്കറികളും റേഷൻ സാധനങ്ങളും കൊളംബോയിലെത്തി. ഇന്ത്യ ശ്രീലങ്കക്ക് 2,70,000 മെട്രിക് ടൺ ഇന്ധനം ലങ്കക്ക് നൽകിയിരുന്നു.
100 കോടി ഡോളറിന്റെ വായ്പ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ സാമ്പത്തിക സഹായത്തിന് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ നന്ദിയറിയിച്ചു.
അയൽ രാജ്യത്തിന്റെ ദുരിതത്തിൽ താങ്ങായി നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു. ജനുവരി മുതൽ ഇന്ത്യ ലങ്കക്ക് നൽകിവരുന്ന സഹായം 250 കോടി ഡോളർ കവിഞ്ഞു. ചൈനയിൽനിന്ന് പുതിയ നിക്ഷേപങ്ങളൊന്നുമില്ലെന്നും ഇന്ത്യ കഴിവിന്റെ പരമാവധി സഹായം നൽകുന്നുണ്ടെന്നും ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.

