Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ചർച്ചിലിന്‍റെ ഖുതുബിയ മോസ്​ക്​ ടവർ പെയിന്‍റിങ്​ ലേലത്തിൽ വിറ്റു; വില 85 കോടി
cancel
Homechevron_rightNewschevron_rightWorldchevron_rightമുൻ ബ്രിട്ടീഷ്​...

മുൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ചർച്ചിലിന്‍റെ 'ഖുതുബിയ മോസ്​ക്​ ടവർ' പെയിന്‍റിങ്​ ലേലത്തിൽ വിറ്റു; വില 85 കോടി

text_fields
bookmark_border

ലണ്ടൻ: രണ്ടാം ലോകയുദ്ധ കാലത്ത്​ യു.എസ്​ പ്രസിഡന്‍റ്​ ഫ്രാങ്ക്​ളിൻ റൂസ്​വെൽറ്റിന്​ അന്നത്തെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ സ്വന്തമായി വരച്ച്​ കൈമാറിയ അപൂർവ പെയിന്‍റിങ്​ ലേലത്തിൽ വിറ്റുപോയത്​ റെക്കോഡ്​ തുകക്ക്​. യു.എസ്​ നടി അഞ്​ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന 'ഖുതുബിയ മോസ്​ക്​ ടവർ' എന്ന ചിത്രമാണ്​ മാർച്ച്​ ഒന്നിന്​ ജോളി കുടുംബം വിൽപന നടത്തിയത്​. മൊറോക്കോയിലെ മറാകിഷ്​ നഗരത്തിൽ അസ്​തമയ ചാരുതയി​െല മസ്​ജിദ്​ കാഴ്ചയാണ്​ ചർച്ചിൽ ​െപയിന്‍റിങ്ങിന്‍റെ പ്രമേയം.

1935ലാണ്​ ചർച്ചിൽ ആദ്യമായി ​െമാറോക്കോയിലെത്തുന്നത്​. ആ രാജ്യത്തെ പകർത്തിയ ചിത്രങ്ങളുമായി ഓർമകൾ നിലനിർത്തിയ ബ്രിട്ടീഷ്​ പ്രധാനമന്ത്രി അവയോട്​ തന്‍റെ വ്യക്​തിഗത ഇഷ്​ടം പ്രത്യേകം കാണിക്കുകയും ചെയ്​തു. അവയിലൊന്നാണ്​ അമേരിക്കൻ പ്രസിഡന്‍റിന്​ കൈമാറിയിരുന്നത്​.

2011ൽ നടൻ​ ബ്രാഡ്​ പിറ്റാണ്​ ജോളിക്കായി ചിത്രം വാങ്ങി സമ്മാനിച്ചിരുന്നത്​. 2016ൽ ഇരുവരും പിരിഞ്ഞെങ്കിലും ചിത്രം ജോളി തന്നെ കൈവശം വെച്ചു. രണ്ടാം ലോക യുദ്ധകാലത്ത്​ ചർച്ചിൽ വരച്ച ഏക ചിത്രം കൂടിയാണ്​ 'ഖുതുബിയ മോസ്​ക്​ ടവർ' എന്ന സവിശേഷതയുമുണ്ട്​.

മോറോക്കോയിൽ 1943ൽ നടന്ന കസബ്ലാങ്ക കോൺഫറൻസിനാണ്​ ചർച്ചിലും റൂസ്​വെൽറ്റും ഒന്നിച്ച്​ മൊറോക്കോയിലെത്തിയിരുന്നത്​. അതുകഴിഞ്ഞ്​ അറ്റ്​ലസ്​ മലനിരകൾക്കു പിറകിൽ അസ്​തമയ കാഴ്​ചകൾ കണ്ടാണ്​ ഇരുവരും മടങ്ങിയത്​. ആ കൂടിക്കാഴ്ചയിലായിരുന്നു ജർമനി-ഇറ്റലി- ജപ്പാൻ സഖ്യം യുദ്ധത്തിൽനിന്ന്​ നിരുപാധികം പിൻവലിയണമെന്ന്​ ​സഖ്യകക്ഷികൾ ആവശ്യപ്പെട്ടത്​.

ചെറുപ്പകാലം മുതൽ പെയിന്‍റിങ്​ രംഗത്ത്​ സജീവമായിരുന്ന ചർച്ചിൽ 500ലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angelina JolieWinston Churchill paintingauction record
News Summary - Rare Winston Churchill painting sold by Angelina Jolie smashes auction record
Next Story