Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയയിലെ...

ആസ്​ട്രേലിയയിലെ മെൽബണിൽ ഭൂചലനം; കെട്ടിടങ്ങൾക്ക്​ കേടുപാട്​, പരിഭ്രാന്തരായി ജനങ്ങൾ

text_fields
bookmark_border
melbourne earthquake
cancel

മെൽബൺ: തെക്കു-കിഴക്കൻ ആസ്‌ട്രേലിയയിൽ ബുധനാഴ്ച പുലർച്ചെ ശക്​തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ അപ്രതീക്ഷിത ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും മതിലുകൾ മതിലുകൾ തകരുകയും ചെയ്​തു. പരിഭ്രാന്തരായ ജനങ്ങൾ മെൽബണിലെ തെരുവുകളിലേക്ക് ഓടി.

രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ മെൽബണിൽ പ്രാദേശിക സമയം ഒമ്പതിനാണ്​ ഭൂചലനമുണ്ടായത്​. വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപം മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍), 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി.

എന്നാൽ നൂറുകണക്കണക്കിന്​ കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി. സൗത്ത്​ ആസ്‌ട്രേലിയ സംസ്ഥാനത്ത് അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് സിഡ്‌നിയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ആസ്‌ത്രേലിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeMelbourneaustralia
News Summary - Rare Earthquake Jolts southeast australia
Next Story