ശ്രീലങ്കയിൽ ഡെപ്യൂട്ടി സ്പീക്കറായി വീണ്ടും രഞ്ജിത് സിലംപാലപിത്യ
text_fieldsരഞ്ജിത് സിലംപാലപിത്യ
കൊളംബോ: ശ്രീലങ്കയിൽ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ സർക്കാർ പിന്തുണച്ച സ്ഥാനാർഥിക്ക് ജയം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പാർലമെന്റിൽ രഹസ്യവോട്ടെടുപ്പാണ് നടന്നത്. എം.പിയായ രഞ്ജിത് സിലംപാലപിത്യ ആണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
രാജിഭീഷണി നേരിടുന്ന രാജപക്സ സഹോദരങ്ങൾക്ക് ഇത് വലിയ തുറുപ്പുശീട്ടായി. ശ്രീലങ്ക ഫ്രീഡം പാർട്ടിയിലെ നിമൽ സിരിപാലയാണ് രഞ്ജിത്തിന്റെ പേര് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിർദേശിച്ചത്.
65നെതിരെ 148 വോട്ടുകൾക്കാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബാലവേഗായ എം.പിയായ ഇംതിയാസ് ബകീർ മർകാറിനെയും സ്ഥാനാർഥിയായി നിർദേശിച്ചു.

