Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോ​നം വാ​ങ്ചു​കി​ന്...

സോ​നം വാ​ങ്ചു​കി​ന് ഐ​ക്യ​ദാ​ർ​ഢ്യം: ന്യൂ​യോ​ർ​ക്, ല​ണ്ട​ൻ ന​ഗ​ര​ങ്ങ​ളി​ൽ റാ​ലി

text_fields
bookmark_border
സോ​നം വാ​ങ്ചു​കി​ന് ഐ​ക്യ​ദാ​ർ​ഢ്യം:  ന്യൂ​യോ​ർ​ക്, ല​ണ്ട​ൻ ന​ഗ​ര​ങ്ങ​ളി​ൽ റാ​ലി
cancel
camera_alt

നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന സോ​നം വാ​ങ്ചു​കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്

ന്യൂ​യോ​ർ​ക്കി​ൽ നടന്ന റാ​ലി

വാ​ഷി​ങ്ട​ൺ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്കി​ലും സാ​ൻ ജോ​സി​ലും റാ​ലി. യു.​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​ണ് ഡ​ൽ​ഹി​യി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

‘ഹി​ന്ദു​സ് ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ്’ എ​ന്ന സം​ഘ​ട​ന​യു​ടെ ആ​ക്ടി​വി​സ്റ്റു​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ന്യൂ​യോ​ർ​ക് സി​റ്റി​യി​ലെ യൂ​നി​യ​ൻ സ്ക്വ​യ​റി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​ക്ക​രി​കി​ലും സാ​ൻ ജോ​സി​ലും ഒ​ത്തു​കൂ​ടു​ക​യും വാ​ങ്ചു​കി​നെ പി​ന്തു​ണ​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ള്ള പ്ല​ക്കാ​ർ​ഡു​ക​ൾ ഏ​ന്തു​ക​യും ചെ​യ്തു. കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച ആ​ക്ടി​വി​സ്റ്റു​ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ന് പു​റ​ത്തും ഡ​ബ്ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് പു​റ​ത്തും സ​മാ​ന​മാ​യ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി ‘ഹി​ന്ദു​സ് ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ്’ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikenew yorkSonam Wangchuk
News Summary - Rallies support Sonam Wangchuk
Next Story