Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭീതിയായി ഗ്രീൻലൻഡ്​ മഞ്ഞുമലക്കു മുകളിലും മഴ; ചരിത്രത്തിലാദ്യമെന്ന്​ ശാസ്​ത്രജ്​ഞർ
cancel
Homechevron_rightNewschevron_rightWorldchevron_rightഭീതിയായി ഗ്രീൻലൻഡ്​...

ഭീതിയായി ഗ്രീൻലൻഡ്​ മഞ്ഞുമലക്കു മുകളിലും മഴ; ചരിത്രത്തിലാദ്യമെന്ന്​ ശാസ്​ത്രജ്​ഞർ

text_fields
bookmark_border

ലണ്ടൻ: ഭരണകൂടങ്ങളെ ഭീതിയുടെ മുനയിൽനിർത്തി സമീപകാലത്തായി കാലാവസ്​ഥാ വ്യതിയാനം ലോകത്തു സൃഷ്​ടിക്കുന്ന വലിയ മാറ്റങ്ങൾ മഹാദുരന്തത്തെ കുറിച്ച ആശങ്കയുണർത്തുന്നവയാണ്​. അപ്രതീക്ഷിത മഹാ പ്രളയങ്ങളായും ചുഴലിക്കാറ്റുകളായും മഴക്കുറവായും കാലാവസ്​ഥ പല വേഷങ്ങളിലാണ്​ മുന്നറിയിപ്പ്​ നൽകുന്നത്​.

അതിലൊന്നായി ഗ്രീൻലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്​ത കനത്ത മഴയും കണക്കാക്കണമെന്നാണ്​ ശാസ്​ത്രജ്​ഞരുടെ മുന്നറിയിപ്പ്​. ചരിത്രം ​േരഖപ്പെട്ടു തുടങ്ങിയ കാലങ്ങൾക്കിടയിലെ ആദ്യ മഴയാണ്​ ഗ്രീൻലൻഡ്​ മഞ്ഞുമലക്ക്​ മുകളിലുണ്ടായതെന്നാണ്​ ശാസ്​ത്രജ്​ഞർ പറയുന്നത്​. 10,551 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ ഏതുകാലത്തും തണുത്തുറയുന്ന കാലാവസ്​ഥയാണ്​. ഒരിക്കലും മഴക്ക്​ അനുഗുണമല്ലാത്തത്​. എന്നിട്ടും ആഗസ്റ്റ്​ 14ന്​ കനത്ത മഴയാണ്​ ഇവിടെ പെയ്​തൊഴിഞ്ഞത്​. ഗ്രീൻലൻഡിലുടനീളം അന്ന്​ 700 കോടി ടൺ ജലം മഴയായി പെയ്​തിറങ്ങിയെന്ന് കണക്കാക്കുന്നു.

അന്തരീക്ഷ മർദം 18 ഡിഗ്രിയിൽ നിന്ന മൂന്നു ദിവസത്തിനൊടുവിലായിരുന്നു മഴ. പിന്നാലെ ഗ്രീൻലൻഡിന്‍റെ പല ഭാഗങ്ങളിലും മഞ്ഞുരുക്കം വ്യാപകമായി.

അനിയന്ത്രിതമായി കാലാവസ്​ഥ വ്യതിയാനത്തിന്​ വഴിയൊരുക്കുന്ന മനുഷ്യ ചെയ്​തികളാണ്​ ഇതിനു പിന്നിലെന്നും വലിയ ദുസ്സൂചനകളുള്ളതാണ്​ സംഭവമെന്നും ശാസ്​ത്രജ്​ഞർ മുന്നറിയിപ്പ്​ നൽകുന്നു.

ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകിയൊലിക്കുന്നതിനടുത്തെത്തിയതായി കഴിഞ്ഞ മേയിൽ ​ഗവേഷകർ കണ്ടെത്തിയിരുന്നു. ജൂലൈ മാസത്തിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടതാക​ട്ടെ സമീപ കാലത്തെ ഏറ്റവും വലിയ മഞ്ഞുരുക്കവും.

ഗ്രീൻലൻഡിലെ മഞ്ഞ്​ മൊത്തം ഉരുകിയാൽ ആഗോള കടൽനിരപ്പ്​ ആറ്​ മീറ്റർ വരെ ഉയർന്നേക്കാമെന്നാണ്​ പ്രവചനം. ഇതുപക്ഷേ, സംഭവിക്കാൻ സഹസ്രാബ്​ദങ്ങളെടുക്കുമെന്നും ഗവേഷകർ പറയുന്നു. സമീപകാലത്ത്​ ഗ്രീൻലൻഡിൽ മഞ്ഞുരുക്കം ഉയർന്നത്​ പല പട്ടണങ്ങളെയും ആധിയിലാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainGreenland ice capfirst time on record
News Summary - Rain falls on peak of Greenland ice cap for first time on record
Next Story