Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധികാരത്തിൽ 70 വർഷം...

അധികാരത്തിൽ 70 വർഷം തികച്ച് എലിസബത്ത് രാജ്ഞി; ആഘോഷമാക്കാൻ ബകിങ്ഹാം കൊട്ടാരം

text_fields
bookmark_border
അധികാരത്തിൽ 70 വർഷം തികച്ച് എലിസബത്ത് രാജ്ഞി; ആഘോഷമാക്കാൻ ബകിങ്ഹാം കൊട്ടാരം
cancel

ലണ്ടൻ: ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് ഞായറാഴ്ചത്തേക്ക് 70 വർഷം. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് ബകിങ്ഹാം കൊട്ടാരം.

95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി ആറിന് 70 വർഷം തികയും. ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാകും.

വർഷം മുഴുവൻ ആഘോഷിക്കാനാണ് ബകിങ്ഹാം കൊട്ടാരത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജൂൺ രണ്ട് മുതൽ അഞ്ച് വരെ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. അവധി ചരിത്രപരമായ നാഴികക്കല്ല് ആഘോഷിക്കാൻ ഒത്തുചേരാനുള്ള അവസരമൊരുക്കുമെന്ന് കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചു.

വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിങ്​ മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buckingham PalaceQueen Elizabeth
News Summary - Queen Elizabeth celebrating 70 years on throne
Next Story