Begin typing your search above and press return to search.
exit_to_app
exit_to_app
ഫിലിപ്​ രാജകുമാരന്‍റെ വേർപാടിൽ തേങ്ങി ഇംഗ്ലണ്ട്​; അനുശോചിച്ച്​ ലോകം
cancel
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്​ രാജകുമാരന്‍റെ...

ഫിലിപ്​ രാജകുമാരന്‍റെ വേർപാടിൽ തേങ്ങി ഇംഗ്ലണ്ട്​; അനുശോചിച്ച്​ ലോകം

text_fields
bookmark_border

ലണ്ടൻ: ബ്രിട്ടീഷ്​ രാജകുടുംബത്തെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ ഫിലിപ്​ രാജകുമാരന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ദേശീയ പതാക പകുതി താഴ്​ത്തിക്കെട്ടിയും വെസ്റ്റ്​മിൻസ്റ്റർ ആബിയിലെ നാഴികമണികൾ 99 തവണ അടിച്ചും രാജ്യം ദുഃഖത്തിന്‍റെ ഭാഗമായപ്പോൾ പതിനായിരങ്ങൾ​ ബക്കിങ്​ഹാം കൊട്ടാര മുറ്റത്ത്​ പൂക്കളുമായെത്തി രാജകുടുംബത്തിന്‍റെ വേദനക്കൊപ്പംനിന്നു​.

നീണ്ട 73 വർഷമെന്ന റെക്കോഡ്​ കാലഘട്ടം എലിസബത്ത്​​ രാജ്​ഞിയുടെ കരുത്തും കരുതലുമായി ഒപ്പമുണ്ടായിരുന്ന ഫിലിപ്​ രാജകുമാരൻ 99ാം വയസ്സിൽ വെള്ളിയാഴ്ച രാവിലെ വിൻഡ്​സർ കൊട്ടാരത്തിലാണ്​ അവസാനശ്വാസം വലിച്ചത്​. 100ാം ജന്മദിനം ആഘോഷിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെയായിരുന്നു വിയോഗം.

മേയ്​ തെരഞ്ഞെടുപ്പി​നൊരുങ്ങുന്ന ​രാഷ്​ട്രീയ കക്ഷികൾ ആദരമർപിച്ച്​ പ്രചാരണ പരിപാടികൾ തത്​കാലം നിർത്തിവെച്ചു. ടെലിവിഷൻ ചാനലുകൾ പതിവു പരിപാടികൾക്കു പകരം​ ആദരമർപിക്കുന്ന ചടങ്ങുകളുടെ തത്​സമയം മാത്രമായി ചുരുക്കി. അന്ത്യയാത്ര പൂർത്തിയാകുന്നവരെ എട്ടു ദിവസം രാജ്യത്ത്​ ദുഃഖാചരണം നിലനിൽക്കും.

അ​ന്ത്യയാത്രക്കുള്ള ചടങ്ങുകൾ തീരുമാനമായിട്ടില്ല. കോവിഡ്​ സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാനടപടികൾ പാലിച്ചായിരിക്കും അന്ത്യോപചാര നടപടികൾ. ലണ്ടനിലും വിൻഡ്​സറിലും മൃതദേഹം വഹിച്ചുള്ള വിലാപ യാത്രകൾ ഭാഗികമായോ പൂർണമായോ ഉപേക്ഷിക്കും. 30ൽ കൂടുതൽ പേർക്ക്​ അന്ത്യോപചാര ചടങ്ങുകളിൽ പ​ങ്കെടുക്കാനാകില്ലെന്നണ്​ നിലവിലെ സർക്കാർ ചട്ടം. എന്നാൽ, വിവിധ ലോക നേതാക്കൾ ഉൾപെടെ 800 പേർ കൊട്ടാരത്തിലെത്തുമെന്നാണ്​ കരുതുന്നത്​. രാജകുടുംബത്തിൽനിന്ന്​ വിട്ടുനിൽക്കുന്ന ഹാരി രാജകുമാരനും എത്തിയേക്കും.

കോവിഡ്​ പശ്​ചാത്തലത്തിൽ രാജകുടുംബങ്ങളിൽ തിങ്ങിക്കൂടുന്നത്​ ​ഉപേക്ഷിക്കണമെന്ന്​ സർക്കാർ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പുഷ്​പാഞ്​ജലി അർപിക്കുന്നതിന്​ പകരം നല്ല സേവനങ്ങൾക്ക്​ സംഭാവന അർപിക്കുന്നത്​ പരിഗണിക്കാനും നിർദേശമുണ്ട്​.

മരണത്തിൽ അനുശോചിച്ച്​ തോക്കുകൊണ്ടുള്ള അന്ത്യോപചാരം ശനിയാഴ്ച നടക്കും. ഒന്നാം ലോക യുദ്ധ കാല​െത്ത ആറ്​ 13-പൗണ്ടർ ഫീൽഡ്​ തോക്കുകളാണ്​ ഉപയോഗിക്കുക.


ബ്രിട്ടീഷ്​ രാജകുടുംബം 1968ൽ

ഈ തണലിൽ ഒത്തിരി കാലം

2019ൽ പൂർണ വിശ്രമത്തിലേക്ക്​ മടങ്ങുംവരെ സജീവ സാന്നിധ്യമായി പൊതുജീവിതത്തിനൊപ്പം നടന്ന രാജകുടുംബത്തിൻെ​ന്‍റ രക്ഷാധികാരിയും പിതാവുമാണ്​ ചരിത്രത്തിലേക്ക്​ മറയുന്നത്​. പ്രായാധിക്യത്തിന്‍റെ അവശതകൾ തളർത്തിയപ്പോഴും ബ്രിട്ടീഷ്​ ജീവിതത്തിലെ നിയാമക ശക്​തിയായി അത്ര പരസ്യമായിട്ടല്ലെങ്കിലും ഫിലിപ്​ രാജകുമാരൻ ഉണ്ടായിരുന്നു. 2011ൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇനി പൊതുജീവിതത്തിലേക്കില്ലെന്ന്​ പറഞ്ഞിരുന്നു. ആ വിഷയത്തിൽ മാ​ത്രം പക്ഷേ, വാക്കു പാലിക്കാനായില്ല. എട്ടു വർഷം പിന്നെയും ഫിലിപ്​ രാജകുമാരനുണ്ടായിരുന്നു, രാജ്​ഞിക്ക്​ കൂട്ടായും രാജ്യത്തിന്​ തണലായും. 2019ൽ ഒരു കാർ അപകടത്തിൽ പരിക്കുപറ്റിയതോടെ ഇനി സ്വകാര്യതയിലേക്ക്​ ഒതുങ്ങാമെന്ന്​ അദ്ദേഹം തീരുമാനിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ലണ്ടൻ​ കിങ്​ എ​േഡ്വഡ്​ ആശുപത്രിയിൽ ​പ്രവേശിപ്പിക്കപ്പെട്ടതോടെ രാജ്യം പ്രാർഥനയിലായിരുന്നു.

ബ്രിട്ടീഷ്​ രാജകുടുംബത്തെ ആധുനികതയിലേക്ക്​ നയിച്ച വ്യക്​തിത്വമായാണ്​ ഫിലിപ്​ രാജകുമാരൻ ആദരിക്കപ്പെടുന്നത്​. കവിതയിലും ഒപ്പം മതമീമാംസയിലും അവഗാഹമുണ്ടായിരുന്നതിനൊപ്പം വിശാലമായ കലാ സൃഷ്​ടികളുടെ​ ശേഖരവും 11,000 പുസ്​തകങ്ങളുള്ള സ്വകാര്യ ലൈബ്രറിയും സൂക്ഷിച്ച അദ്ദേഹം രാജഭരണത്തിൽ നേരിട്ട്​ പങ്കില്ലാത്തതിനാൽ റോയൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഫോർ ഡെഫ്​ പീപ്​ൾ പോലുള്ള സംഘടനകളുടെയും സമാന പ്രവർത്തനങ്ങളുടെയും അമരക്കാരനായി. ​ലോക വന്യജീവി ഫണ്ടിന്‍റെ അന്താരാഷ്​ട്ര പ്രസിഡന്‍റായും പ്രവർത്തിച്ചു. 40ാം വയസ്സുവരെ പോളോയിൽ മികവു തെളിയിച്ച ശേഷം അതുപേക്ഷിച്ച്​ കാറോട്ടത്തിലും ചുവടുവെച്ചു.

Show Full Article
TAGS:Prince Philip tributes 
News Summary - Queen and royal family mourn Prince Philip as tributes pour in
Next Story