Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖത്തർ പ്രധാനമന്ത്രി...

ഖത്തർ പ്രധാനമന്ത്രി തെഹ്റാനിൽ; ഇറാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
https://www.madhyamam.com/tags/iran-qatar
cancel
camera_alt

 ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നു

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നി​ൽ വെ​ച്ചാ​ണ് നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​റാ​നും യു.​എ​സി​നു​മി​ട​യി​ൽ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടു​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യ​മാ​യാ​ണ് തെ​ഹ്റാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കാ​നും സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ താ​ൽ​ക്കാ​ലി​ക സം​യു​ക്ത നാ​വി​ക പാ​ത സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട ച​ട്ട​ക്കൂ​ടി​നെ കു​റി​ച്ചും ക​ട​ലി​ടു​ക്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൈ​നു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും ധാ​ര​ണ​യാ​യി.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കേ​ണ്ട​തി​ന്റെ​യും സ്വ​ത​ന്ത്ര ക​പ്പ​ൽ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ന​യ​ത​ന്ത്ര ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളി​ലൂ​ടെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

തു​ട​ർ​ന്ന്, ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഇ​റാ​ൻ പാ​ർ​ലി​മെ​ന്റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TehranQatar-Iran relationsPrime Minister Of QatarIran Foreign Minister
Next Story