2022ൽ ട്രംപായിരുന്നു യു.എസ് പ്രസിഡന്റെങ്കിൽ യുക്രെയ്ൻ യുദ്ധം ഉണ്ടാകില്ലായിരുന്നു -പുടിൻ
text_fieldsവാഷിങ്ടൺ: 2022ലേ ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായിരുന്നെങ്കിൽ യുക്രെയ്നുമായി യുദ്ധമുണ്ടാകില്ലായിരുന്നുവെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. അഞ്ച് വർഷത്തിനു ശേഷം ആദ്യമായി പുടിൻ - ട്രംപ് കൂടിക്കാഴ്ച അലാസ്കയിൽ നടന്നപ്പോഴായിരുന്നു പുടിന്‍റെ പരാമർശം. മോശം സാഹചര്യത്തിലൂടെ കടന്നു പോയ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും നല്ല നിലയിലെത്തിയിരിക്കുകയാണെന്ന് പുടിൻ പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ യാതൊരു തീരുമാനവുമാകാതെയാണ് ഇരുരാഷ്ട്രങ്ങളുടെയും തലവൻമാർ പിരിഞ്ഞത്. 1945നു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധം ഇന്ന് നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
അലാസ്ക കൂടിക്കാഴ്ചചയിൽ യുക്രെയ്ൻ ആയിരുന്നു പ്രാധാന ചർച്ചാ വിഷയമെന്ന് പറഞ്ഞ പുടിൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപിന്‍റെ ആത്മാർഥമായ താൽപ്പര്യത്തെ പ്രശംസിക്കുകയും ചെയ്തു. യുദ്ധത്തിന്‍റെ എല്ലാ മൂല കാരണങ്ങളും ഇല്ലാതാക്കണമെന്നും റഷ്യയുടെ ആശങ്കകൾ കണക്കിലെടുക്കണമെന്നും പുടിൻ പറഞ്ഞു.
യുക്രെയ്നിന്‍റെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ട്രംപിന്‍റെ ആവശ്യത്തെ തങ്ങൾ അനുകൂലിക്കുന്നു. പരസ്പര ധാരണയിലെത്തുന്നത് യുക്രെയ്നിൽ സമാധാനം കൊണ്ടു വരാൻ സഹായിക്കുമെന്ന് പുടിൻ പറഞ്ഞു. അടുത്ത തവണ റഷ്യയിൽ കാണാമെന്നു പറഞ്ഞാണ് ഇരുവരും അലാസ്കയിലെ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

