അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ട് റഷ്യ ഇറാനെ സഹായിക്കുന്നില്ല? ഉത്തരം നൽകി പുടിൻ
text_fieldsഅമേരിക്ക ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിട്ടുപോലും എന്തുകൊണ്ട് റഷ്യ ഇറാന്‍റെ സഹായത്തിനെത്തുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലദിമിർ പുടിൻ. സെന്‍റ് പീറ്റേഴ്സ് ബർഗ് ഇന്‍റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് റഷ്യയും ഇറാനും തമ്മിൽ ദശാബ്ദങ്ങളായി നല്ല ബന്ധം നിലനിൽക്കുമ്പോഴും എന്തുകൊണ്ട് ഇറാനെ സഹായിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകിയത്.
റഷ്യൻ ഭാഷ സംസാരിക്കുന്ന നിരവധി പേർ ഇസ്രായേലിൽ താമസിക്കുന്നതിനാലാണ് ഇറാനെ പരസ്യമായി സഹായിക്കാൻ റഷ്യ തയാറാകാത്തതെന്ന് പുടിൻ വ്യക്തമാക്കി.
"മുൻ സോവിയററ് യൂണിയനിൽ നിന്നുള്ളവരും റഷ്യയിൽ നിന്നുളളവരുമായി രണ്ട് ദശലക്ഷം റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഇസ്രായേലിൽ താമിസിക്കുന്നുണ്ട് എന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. സത്യം പറഞ്ഞാൽ ഇന്ന് അതൊരു റഷ്യൻ ഭാഷ സംസാരിക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു.
അറബ് രാജ്യങ്ങളുമായും ഇസ്ലാമിക രാജ്യങ്ങളുമായും റഷ്യ വളരെക്കാലമായി നല്ല സൗഹൃദമാണ് പുലർത്തിവരുന്നത്. റഷ്യയിലെ ആകെ ജനസംഖ്യയിലെ 15 ശതമാനത്തോളം പേർ മുസ്ലിങ്ങളാണ്."
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപറേഷനിൽ റഷ്യക്ക് നിരീക്ഷക സ്ഥാനമുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ റഷ്യെ വിമർശിക്കുന്നവർ വെറുതെ പ്രകോപനം സൃഷ്ടിക്കുകയാണെന്നും പുടിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

