Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനരേന്ദ്ര മോദി യഥാർഥ...

നരേന്ദ്ര മോദി യഥാർഥ രാജ്യസ്നേഹി; ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തി പുടിൻ

text_fields
bookmark_border
നരേന്ദ്ര മോദി യഥാർഥ രാജ്യസ്നേഹി; ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തി പുടിൻ
cancel

മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യഥാർഥ രാജ്യസ്നേഹിയെന്ന് വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. ഇന്ത്യയുടെ വിദേശനയത്തേയും പുടിൻ പുകഴ്ത്തി. വാൾഡായ് ചർച്ചയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പുടിന്റെ പരാമർശം.

സ്വതന്ത്ര്യമായ വിദേശനയം സ്വീകരിച്ച ലോകനേതാക്കളിൽ ഒരാളാണ് മോദി. സ്വന്തം ജനതയുടേയും രാജ്യത്തിന്റേയും താൽപര്യങ്ങളാണ് വിദേശനയം സ്വീകരിക്കുന്നതിൽ അദ്ദേഹത്തിന് പ്രചോദനമായത്. ലക്ഷ്യങ്ങൾ പൂർത്തികരിക്കുന്നതിന് ഒന്നും അദ്ദേഹത്തിന് മുന്നിൽ തടസമായില്ലെന്നും പുടിൻ പറഞ്ഞു.

ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് നല്ല ഭാവിയുണ്ടെന്ന് മാത്രമല്ല ലോകരാഷ്ട്രീയത്തിൽ വരുംനാളുകളിൽ അവർക്ക് നിർണായക സ്ഥാനവുമുണ്ടാകുമെന്നും പുടിൻ പറഞ്ഞു. ഇന്ത്യയുമായി റഷ്യക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇരു രാജ്യങ്ങളും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് പുടിൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ കാർഷിക മേഖലക്ക് നിർണായകമായ രാസവള ഇറക്കുമതി വർധിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഉടൻ തന്നെ രാസവള ഇറക്കുമതി 7.6 ഇരട്ടിയാക്കി റഷ്യ വർധിപ്പിച്ചു. ബ്രിട്ടീഷ് കോളനിയിൽ നിന്നും ആധുനിക രാജ്യമായി മഹത്തായ വളർച്ചയാണ് ഇന്ത്യ നടത്തിയത്. ലോകത്തെ എല്ലാവരുടേയും ബഹുമാനം ഇന്ത്യ നേടുന്നുണ്ടെന്നും പുടിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:putin Narendra Modi
News Summary - Putin praises PM Modi for independent foreign policy despite 'attempts', calls him true patriot
Next Story