Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2026 11:04 PM IST Updated On
date_range 14 March 2026 11:04 PM ISTപഞ്ചാബ് സ്വദേശി റഷ്യയിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു
text_fieldsbookmark_border
ലുധിയാന: പഞ്ചാബിലെ ലുധിയാന സ്വദേശിയായ സമർജീത് സിങ് (21) റഷ്യയിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു. 2025 ജൂലൈയിൽ ഏജൻസി വഴി സ്വകാര്യ കമ്പനിയിൽ ജോലി വാഗ്ദാനം ലഭിച്ച് റഷ്യയിലേക്ക് പോയ സമർജീത് സിങ്ങിനെ സൈന്യത്തിൽ ചേർത്ത് യുക്രെയ്നെതിരായ യുദ്ധമുഖത്ത് നിർത്തുകയായിരുന്നുവെന്ന് പിതാവ് ചരൺജിത് സിങ് ആരോപിച്ചു.
ഒരു പരിശീലനവും നൽകാതെയാണ് മകനെ യുദ്ധമുഖത്തേക്ക് അയച്ചതെന്ന് ചരൺജിത് സിങ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി സമർജീതിനോട് സംസാരിച്ചത്. പിന്നീട് മകനെ തിരികെയെത്തിക്കാൻ രാഷ്ട്രീയ നേതാക്കളുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. നിരവധി യുവാക്കളെ ഏജന്റുമാർ ജോലിക്കെന്ന് തെറ്റിദ്ധരിപ്പിച്ച് റഷ്യയിൽ കൊണ്ടുപോയി സൈന്യത്തിൽ ചേർക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

