Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗർഭഛിദ്രനിരോധനം:...

ഗർഭഛിദ്രനിരോധനം: യു.എസിൽ ആയിരങ്ങളുടെ പ്രതിഷേധം

text_fields
bookmark_border
ഗർഭഛിദ്രനിരോധനം: യു.എസിൽ ആയിരങ്ങളുടെ പ്രതിഷേധം
cancel

വാഷിങ്​ടൺ: ഗർഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട്​ യു.എസിൽ ആയിരക്കണക്കിന്​ വനിതകൾ തെരുവിലിറങ്ങി. ഗർഭസ്​ഥശിശുവിന്​ ആറാഴ്​ച പിന്നിട്ടാൽ ഗർഭഛിദ്രം പാടില്ലെന്ന ടെക്​സസ്​ നിയമത്തിനെതിരാണ്​ പ്രതിഷേധം. കഴിഞ്ഞ മാസം മുതലാണ്​ ടെക്​സസിൽ നിയമം പ്രാബല്യത്തിലാക്കിയത്​.

1973ൽ രാജ്യവ്യാപകമായി അബോർഷൻ നിയമാനുസൃതമാക്കിയ റൂ വി വേയ്​ഡ്​ കേസിനെ അട്ടിമറിക്കാവുന്ന രീതിയിൽ കോടതിയിൽ കേസുകൾ വരാനിരിക്കെയാണ്​ പ്രതിഷേധം ശക്തമായത്​.

'എ​െൻറ ശരീരം എ​െൻറ അവകാശം', 'അബോർഷൻ നിയമവിധേയമാക്കുക' എന്നീ പ്ലക്കാർഡുകളുമായാണ്​ വാഷിങ്​ടൺ ഡി.സിയിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും പ്രതിഷേധക്കാർ അണിനിരന്നത്​.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ പുരുഷന്മാരോ സർക്കാറോ അല്ല, സ്​ത്രീകളാണ്​ തീരുമാനമെടുക്കേണ്ടതെന്ന്​ സമരക്കാർ പ്രതികരിച്ചു. 2017ൽ ഡോണൾഡ്​ ​ട്രംപ്​ അമേരിക്കൻ പ്രസിഡൻറായപ്പോൾ വനിതകളുടെ വാർഷിക മാർച്ച്​ നടത്തിയവർ തന്നെയാണ്​ ഇപ്പോഴത്തെ സമരത്തിനു പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortionamerica
News Summary - Protests For Abortion Rights Hits US Streets
Next Story