Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതിഷേധങ്ങൾ...

പ്രതിഷേധങ്ങൾ അടങ്ങുന്നില്ല: ഒളിമ്പിക്​സിലേക്ക്​ ഇനി 68 നാൾ

text_fields
bookmark_border
image
cancel

ടോക്യോ: കോവിഡ്​ കാരണം കഴിഞ്ഞ വർഷം മാറ്റിവെച്ച ടോക്യോ ഒളിമ്പിക്​സിലേക്ക്​ ഇനി വെറും 68 ദിവസങ്ങൾ മാത്രം. ജൂ​ൈല 23ന്​ വിശ്വമേള ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്​ ജപ്പാനും രാജ്യാന്തര ഒളിമ്പിക്​ കമ്മിറ്റിയും. ഒളിമ്പിക്​സി​െൻറ വിളംബരമായ ദീപശിഖ പ്രയാണം ജപ്പാൻ നഗരങ്ങളിലൂടെ പുരോഗമിക്കുന്നു.

വേദികളെല്ലാം മുഖംമിനുക്കി അവസാനവട്ട തയാറെടുപ്പിലും. എന്നാൽ, കോവിഡ്​ ​മഹാമാരിയുടെ വ്യാപനത്തി​െൻറ ലോകസാഹചര്യം കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ നിലനിൽക്കു​േമ്പാൾ ​ഒളിമ്പിക്​സ്​ സ്വപ്​നമോ അതോ യാഥാർഥ്യമോ എന്ന ചോദ്യമുന്നയിക്കുന്നത്​ രാജ്യാന്തര അത്​ലറ്റിക്​സ്​ സമൂഹം തന്നെയാണ്​.

ഒളിമ്പിക്​സ്​ റദ്ദാക്കുകയോ, അല്ലെങ്കിൽ മാറ്റിവെക്കുകയോ വേണമെന്നാവശ്യപ്പെട്ട്​ തദ്ദേശവാസികൾ തന്നെ രംഗത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേയിൽ 70 ശതമാനം പേരാണ്​ കോവിഡ്​ വ്യാപനത്തിനിടയിലെ ഒളിമ്പിക്​സിനെതിരെ നിലപാടെടുത്തത്​.

രാജ്യത്ത്​ കോവിഡ്​ വ്യാപന നിരക്ക്​ വർധിച്ചതും, സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്​ഥ മേയ്​ അവസാനം വരെ നീട്ടിയതുമാണ്​ ഒളിമ്പിക്​സിനെതിരെ വിമർശകർ ഉന്നയിക്കുന്ന പ്രധാന പോയൻറ്​.

കളിക്കുമോ​​? നദാലിന്​ ഉറപ്പില്ല

റോം: നിലവിലെ സാഹചര്യത്തിൽ ഒളിമ്പിക്​സ്​ കളിക്കുമോയെന്ന്​ ഉറപ്പില്ലെന്ന്​ റാഫേൽ നദാൽ. ''സത്യസന്ധമായി പറഞ്ഞാൽ ടോക്യോ ഒളിമ്പിക്​സിൽ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അതിനുത്തരം പറയാൻ ഇപ്പോൾ കഴിയില്ല. മറ്റൊരു കാലമായിരുന്നെങ്കിൽ ഒളിമ്പിക്​സ്​ നഷ്​ടപ്പെടുത്തുന്നതിനെ കുറിച്ച്​ ആലോചിക്കാൻപോലും കഴിയില്ലായിരുന്നു. സാധാരണ ജനുവരിയേ​ാടെ ഒരു വർഷത്തെ മാച്ച്​ കലണ്ടർ തയാറാക്കും. എന്നാൽ, ഇൗ സീസണിൽ അതിനൊന്നും കഴിഞ്ഞിട്ടില്ല'' -നദാൽ പറഞ്ഞു.

ഒളിമ്പിക്​സ്​ ലോകത്തിന്​ മികച്ച സ​ന്ദേശമാവും –നരിന്ദർ ബത്ര

ന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിലും വിജയകരമായി ഒളിമ്പിക്​സ്​ സംഘടിപ്പിക്കപ്പെട്ടാൽ കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന്​ നൽകാവുന്ന ഏറ്റവും മികച്ച സന്ദേശമാവുമെന്ന്​ ഇന്ത്യ ഒളിമ്പിക്​ അസോസിയേഷൻ പ്രസിഡൻറ്​ നരിന്ദർ ബത്ര. 'ജീവിതം മുന്നോട്ട്​ പോവേണ്ടതുണ്ട്​. ഒളിമ്പിക്​സ്​ നടത്തിക്കഴിഞ്ഞാൽ, കോവിഡും കടന്ന്​ ലോകം മുന്നോട്ട്​ എന്ന ഉറച്ച സന്ദേശം പകരാൻ കഴിയും. പ്രതിഷേധങ്ങൾ എപ്പോഴും ഉയരും. ഒളിമ്പിക്​സി​െൻറ ഭാവി ജപ്പാൻ ഒളിമ്പിക്​ കമ്മിറ്റിയും ​െഎ.ഒ.സിയും തീരുമാനിക്കും' -​െഎ.ഒ.എ അധ്യക്ഷൻ പറഞ്ഞു.

രണ്ടിലൊരു തീരുമാനം വേണം -ഫെഡറർ

ജനീവ: ഒളിമ്പിക്​സി​െൻറ കാര്യത്തിൽ ഉറച്ച തീരുമാനമുണ്ടാവണമെന്ന്​ ടെന്നിസ്​ ഇതിഹാസം റോജർ ഫെഡറർ. 'ടോക്യോയിലെ ജനങ്ങളിൽ ഒരുവിഭാഗം എതിരാണെന്ന വാർത്ത കേൾക്കു​േമ്പാഴും ഒളിമ്പിക്​സ്​ നടക്ക​ുമെന്ന്​ എ​െൻറ മനസ്സ്​ പറയുന്നു. ഒളിമ്പിക്​സിൽ പ​െങ്കടുക്കാനും സ്വിറ്റ്​സർലൻഡിനായി മെഡൽ നേടാനും ഏറെ പ്രതീക്ഷയോടെയാണ്​ കാത്തിരിക്കുന്നത്​. എന്നാൽ, നിലവിലെ സാഹചര്യം കാരണം ഉപേക്ഷിക്കപ്പെട്ടാൽ അതുൾക്കൊള്ളാനും പ്രയാസമില്ല. എന്നാൽ, രണ്ടിലൊരു തീരുമാനം നേരത്തെ അറിയാനാണ്​ അത്​ലറ്റുകൾ ആഗ്രിക്കുന്നത്​' -റോജർ ഫെഡറർ പറഞ്ഞു.

20 ഗ്രാൻഡ്​സ്ലാം കിരീടം ചൂടിയ റോജർ ഫെഡറർക്ക്​ ഒളിമ്പിക്​സ്​ സിംഗ്​ൾസ്​ സ്വർണം ഇപ്പോഴും കിട്ടാക്കനിയാണ്​. 2008 ബെയ്​ജിങ്ങിൽ ഡബ്​ൾസ്​ സ്വർണവും, 2012 ലണ്ടനിൽ സിംഗ്​ൾസ്​ വെള്ളിയുമാണ്​ ഒളിമ്പിക്​സിലെ നേട്ടങ്ങൾ.

എല്ലാവർക്കും വാക്​സിൻ

ബർലിൻ: സുരക്ഷിതമായ ഒളിമ്പിക്​സാണ്​ ​െഎ.ഒ.സിയുടെ മുദ്രാവാക്യം. അത്​ലറ്റുകൾക്കും ജപ്പാനുകാർക്കും ആശങ്കകളില്ലാത്ത ഒളിമ്പിക്​സ്​ ഒരുക്കാനുള്ള എല്ലാ തയാറെടുപ്പും പൂർത്തിയായതായി പ്രസിഡൻറ്​ തോമസ്​ ബാഹ്​ അറിയിച്ചു.

ഒളിമ്പിക്​സിനുമു​േമ്പ അത്​ലറ്റുകളെല്ലാം കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചെന്ന്​ സംഘാടകർ ഉറപ്പാക്കും. എല്ലാ രാജ്യങ്ങളിലെയും അത്​ലറ്റുകൾക്ക്​ കോവിഡ്​ വാക്​സിൻ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു. ​വാക്​സിൻ നിർമാതാക്കളായ ഫൈസറും ​ബയോടെക്കും ഒളിമ്പിക്​സ്​ അത്​ലറ്റുകൾക്ക്​ സൗജന്യ വാക്​സിൽ നൽകുന്നതിന്​ ​െഎ.ഒ.സിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അത്​ലറ്റുകൾക്ക്​ അതത്​ രാജ്യങ്ങളിലെ മാർഗരേഖ പ്രകാരം കോവിഡ്​ വാക്​സിൻ സ്വീകരിക്കാം. ആവശ്യമുള്ളവർക്ക്​ അതത്​ ഒളിമ്പിക്​സ്​ കമ്മിറ്റി വഴി ​െഎ.ഒ.സി കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കും. ഇന്ത്യ, യു.എസ്​, ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇതിനകം ഒളിമ്പിക്​സ്​ താരങ്ങൾക്ക്​ വാക്​സിനേഷൻ ആരംഭിച്ചുകഴിഞ്ഞു.

Show Full Article
TAGS:
News Summary - Protests do not include: to the Olympics 68 days left
Next Story