Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മറിൽ പ്രതിഷേധം...

മ്യാന്മറിൽ പ്രതിഷേധം തുടരുന്നു; വെടിവെപ്പിൽ ഏഴുമരണം

text_fields
bookmark_border
മ്യാന്മറിൽ പ്രതിഷേധം തുടരുന്നു; വെടിവെപ്പിൽ ഏഴുമരണം
cancel
camera_alt

മ്യാന്മറിൽ പൊലീസ്​ വെടിവെപ്പ്​ പ്രതിരോധിക്കാൻ സ്വയം നിർമിത ഷീൽഡ്​ ധരിച്ച്​ പ്രക്ഷോഭകർ

യാ​ംഗോൻ: മ്യാന്മറിലെ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത്​ പൊലീസ്​. വെടിവെപ്പിൽ ഏഴുപേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി പേരെ അറസ്​റ്റ്​ ചെയ്​തിട്ടുമുണ്ട്​.

യാംഗോനി​െൻറ വിവിധ ഭാഗങ്ങളിലാണ്​ പൊലീസ്​ പ്രതിഷേധക്കാർക്കു നേരെ വെടിവെച്ചത്​. പലയിടത്തും നിരായുധരായി സമാധാനമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേർക്ക്​ പൊലീസ്​ വെടിവെക്കുകയായിരുന്നു. ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്ത ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ്​ പൊലീസ്​ വെടിവെച്ചത്​. വെടിവെപ്പിൽ നെഞ്ചിന്​ പരിക്കേറ്റ്​ രക്​തത്തിലാണ്ട യുവാവി​െൻറ ചിത്രവും സമരക്കാർ പുറത്തുവിട്ടു.

ആശുപത്രിയിലെത്തിക്കും മുമ്പ്​ യുവാവ്​ മരിച്ചു. കിഴക്കൻ പട്ടണമായ ദാവേയ്​യിൽ പൊലീസ്​ വെടിവെപ്പിൽ മൂന്നുപേരാണ്​ മരിച്ചത്​. ഇതോടെ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം ഏഴായി. പൊതുറോഡില്‍ തമ്പടിച്ച പ്രക്ഷോഭകാരികള്‍ക്കു നേര്‍ക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്​ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട തെരുവായ ഹ്‍ലെദാന്‍ എന്ന സ്ഥലത്ത് ഇവര്‍ പ്രതിഷേധസൂചകമായി തടിച്ചുകൂടി. പിന്നാലെ സൈന്യം ബലംപ്രയോഗിച്ച് നീക്കാന്‍ ആരംഭിച്ചു.

തുടർന്ന്​ നൂറുകണക്കിനാളുകൾ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാസേനക്കെതിരെ തിരിഞ്ഞ പ്രക്ഷോഭകര്‍ പൊലീസിനെ തടയാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. പതിയെ പ്രക്ഷോഭം മറ്റു പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burmaMyanmar
News Summary - Protests continue in Myanmar; Seven killed in shooting
Next Story