കോപ് 30 കാലാവസ്ഥ സമ്മേളനത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ
text_fieldsബ്രസീലിയ: ബ്രസീലിലെ ബെലേമിൽ നടക്കുന്ന കോപ് 30 കാലാവസ്ഥ സമ്മേളനത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ.തദ്ദേശീയ ജനവിഭാഗങ്ങൾ ഉൾപ്പെടെയാണ് സുരക്ഷ വേലി മറികടന്ന് സമ്മേളന വേദിക്കരികിലെത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അസാധാരണ സുരക്ഷ വീഴ്ചയെക്കുറിച്ച് ബ്രസീൽ അധികൃതരും യു.എൻ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.
നവംബർ 10നാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥ സമ്മേളനം തുടങ്ങിയത്. 200 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചർച്ച പുരോഗമിക്കവേയാണ് ചൊവ്വാഴ്ച വൈകീട്ട് ഒരു സംഘം പ്രതിഷേധക്കാർ എത്തിയത്. ‘ഞങ്ങളുടെ വനങ്ങൾ വിൽപനക്കുള്ളതല്ല’ എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇവരുടെ അപ്രതീക്ഷിത വരവ്. തദ്ദേശീയ ജനവിഭാഗങ്ങളുടെ വേഷത്തിലായിരുന്നു ചിലർ. ഇടത് യുവജനസംഘടനയുടെ പതാകയും ചിലർ വീശി. വാതിലുകൾ ചവിട്ടിപ്പൊളിച്ച് ആദ്യ സുരക്ഷ വേലി മറികടന്ന പ്രതിഷേധക്കാരെ രണ്ടാം കവാടത്തിനടുത്ത് സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

