Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
brussels protest
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​...

കോവിഡ്​ നിയന്ത്രണങ്ങൾക്കെതിരെ ബ്രസൽസിൽ 50,000 പേരുടെ പ്രതിഷേധം; സംഘർഷം

text_fields
bookmark_border

ബ്രസൽസ്: കോവിഡ്​ നിയന്ത്രണങ്ങൾക്കെതിരെ പതിനായിരക്കണക്കിന് പേർ ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ പ്രതിഷേധ പ്രകടനം നടത്തി. ​പ്രകടനക്കാർ​ കല്ലെറിഞ്ഞതോടെ പൊലീസ്​​ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. 50,000ത്തോളം ആളുകൾ ബെൽജിയൻ തലസ്ഥാനത്തിലൂടെ പ്രകടനം നടത്തിയതായി അധികൃതർ അറിയിച്ചു. ഏതാനും മാസങ്ങൾക്കിടെ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഏറ്റവും വലുതാണിത്​.

യൂറോപ്യൻ യൂനിയന്‍റെ ആസ്ഥാനത്തിന് സമീപമാണ്​ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്​. കല്ലുകളും പടക്കങ്ങളും എറിഞ്ഞ നൂറുകണക്കിന് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. യൂറോപ്യൻ യൂനിയൻ ആസ്ഥാനത്തിന്​ നേരെയും ആക്രമണമുണ്ടായി. ഓഫിസുകളുടെ ഗ്ലാസ് കവാടം മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ തകർത്തു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ സമീപത്തെ മെട്രോ സ്​റ്റേഷനിൽ അഭയം തേടി. യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ അക്രമത്തെ അപലപിച്ചു.

സംഭവത്തിൽ 70ഓളം പേരെ അറസ്റ്റ്​ ചെയ്തതായി പൊലീസ്​ അറിയിച്ചു. മൂന്ന് ഓഫിസർമാരെയും 12 പ്രകടനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ആരുടെയും നില ഗുരുതരമല്ല.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്​ ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു. 'ആവിഷ്കാര സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിന്‍റെ അടിത്തറകളിലൊന്നാണ്. എല്ലാവർക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിവേചനരഹിതമായ അക്രമം അംഗീകരിക്കാനാവില്ല. പൊലീസിനെതിരായ അക്രമവും അംഗീകരിക്കില്ല' -ഡി ക്രൂ കൂട്ടിച്ചേർത്തു.

വേൾഡ് വൈഡ് ഡെമോൺസ്ട്രേഷൻ ഫോർ ഫ്രീഡം, യൂറോപ്യൻസ് യുനൈറ്റഡ് ഫോർ ഫ്രീഡം എന്നിവയുൾപ്പെടെയുള്ള സംഘടനകളാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. മറ്റ് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നും ആളുകളെ ക്ഷണിച്ചിരുന്നു. പോളണ്ട്, നെതർലൻഡ്സ്, ഫ്രാൻസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതാകകൾ പ്രതിഷേധക്കാർക്കിടയിൽ കാണാമായിരുന്നു. യൂറോപ്പിലെ പല ഭാഗങ്ങളിലും കോവിഡ്​ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയരുന്നത്​.

അതേസമയം, ബ്രിട്ടൻ എല്ലാവിധ നിയന്ത്രണങ്ങളും ഒഴിവാക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​​. ഫെബ്രുവരി രണ്ട് മുതൽ​ നിയന്ത്രണങ്ങൾ കുറക്കുമെന്ന്​ ഫ്രാൻസും പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgiumcovid
News Summary - protest in Brussels against covid restrictions
Next Story