ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ ഗ്രാമി പുരസ്കാര വേദിക്കരികെ പ്രതിഷേധം
text_fieldsലോസ് ആഞ്ജലസ്: ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങിന്റെ വേദിക്കരികെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരെ പ്രതിഷേധിച്ച് ആയിരങ്ങൾ. പ്രതിഷേധത്തെ തുടർന്ന് പുരസ്കാര ചടങ്ങ് നടക്കുന്ന ക്രിപ്റ്റോ ഡോട്ട് കോം അരീനയിലേക്കുള്ള റോഡിൽ ഗതാഗതം സ്തംഭിച്ചു.
അലമെഡ സ്ട്രീറ്റ് എക്സിറ്റിനടുത്തുള്ള 101 ഫ്രീവേ പാത തടഞ്ഞായിരുന്നു പ്രതിഷേധം. സിറ്റി ഹാളിൽ നിന്ന് രാവിലെ തുടങ്ങിയ പ്രതിഷേധ റാലി ഉച്ചയോടെ ശക്തമാകുകയായിരുന്നു. പ്രതിഷേധ റാലി സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയായിരുന്നു.
മെക്സികോയുടെയും എൽസാൽവഡോറിന്റെയും പതാകകൾ വഹിച്ചാണ് പ്രതിഷേധക്കാർ റാലിയിൽ അണിനിരന്നത്. പാല് തന്ന കൈക്ക് തന്നെ കൊത്തരുത് എന്നെഴുതിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചിരുന്നു.
ഗ്രാമി പുരസ്കാര വിതരണ വേദിക്ക് പുറത്ത് കഴിഞ്ഞ വർഷം ഫലസ്തീൻ അനുകൂല പ്രതിഷേധം നടന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.