പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത് കോവിഡ് കാലത്തല്ല; ട്രംപിന്‍റെ സംശയത്തിന് മറുപടിയുമായി ബൈഡൻ ക്യാമ്പ്
text_fieldsമുൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന വിവരം കഴിഞ്ഞ ആഴ്ചയ്ക്കു മുമ്പു വരെ കണ്ടെത്തിയിരുന്നില്ലെന്ന് ബൈഡന്‍റെ ക്യാമ്പ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ വിവരം നേരത്തേ അറിഞ്ഞിട്ടും മറച്ചു വച്ചതാണെന്ന വാദവുമായി മുന്നോട്ടു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡൻ ക്യാമ്പിന്‍റെ വെളിപ്പെടുത്തൽ.
പതിനൊന്നു വർഷത്തിനു മുമ്പാണ് ബൈഡൻ അവസാനമായി പി.എസ്.എ. പരിശോധന നടത്തിയതെന്ന് ക്യാമ്പ് വക്താവ് പറഞ്ഞു. 2014 ൽ ഒബാമയ്ക്കു കീഴിൽ വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കുമ്പോളാണ് അവസാനമായി കാൻസർ പരിശോധന നടത്തിത്.
എന്നാൽ യു.എസ് പ്രസിഡന്‍റായിരുന്നപ്പോൾ ലഭിച്ചിരുന്ന പരിശോധനകളിലും ചികിത്സയിലും കാൻസർ വിവരം പുറത്തു വരാതിരുന്നതിൽ ട്രപ് ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. 70 വയസ്സിനു ശേഷം പി.എസ്.എ. പരിശോധനകൾ പൊതുവെ നടത്താറില്ല. 2014ൽ ടെസ്റ്റ് നടത്തിയപ്പോൾ ബൈഡന് 72 വയസായിരുന്നു. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട അർബുദമാണ് ബൈഡന് സ്ഥിരീകരിച്ചത്. 10ൽ ഒമ്പത് ഗ്ലീസൺ സ്കോർ രോഗത്തിന്‍റെ വ്യാപ്തി.
മൂത്ര സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബൈഡൻ വൈദ്യ സഹായം തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോനയിലാണ് അർബുദം സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നും ബൈഡന്‍റെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

