പ്രമുഖ റഷ്യൻ സൈനിക ബ്ലോഗർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
text_fieldsമോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രമുഖ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു.
റഷ്യൻ ബ്ലോഗറും സൈനികനുമായ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയാണ് കൊല്ലപ്പെട്ടത്. കഫേയില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനം നടന്നത്. യുക്രെയ്നിലെ ഡൊണ്ടേട്സ്ക്, ലുഗാൻസ്‌ക് മേഖലകളിൽ സൈനിക നീക്കങ്ങൾ റിപ്പോർട്ട് ചെയ്ത വ്യക്തിയായിരുന്നു ടറ്റാർസ്‌കി. നിരവധി പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഫേയിൽ നിന്ന് അജ്ഞാതമായ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റ 25ൽ 24 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ ആറുപേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

