ഇസ്രായേലി ജയിലിലെ പ്രമുഖ ഫലസ്തീനികൾ
text_fieldsജറൂസലം: ഫലസ്തീനിൽനിന്നുള്ള നിരവധി പ്രമുഖരാണ് ഇസ്രായേലി ജയിലുകളിൽ കഴിയുന്നത്. അതിൽ ചില പ്രമുഖരെ അറിയാം:
മർവാൻ അൽ-ബർഗൂതി
ഫതഹ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗമായ ബർഗൂതിയെ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയായാണ് കണക്കാക്കപ്പെടുന്നത്. 1987 മുതൽ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീനികൾ നടത്തിയ ചെറുത്തുനിൽപ്പിന്റെ പ്രധാന നേതാവാണ്. 2002ലാണ് അറസ്റ്റിലായത്.
അബ്ദുല്ല അൽ-ബർഗൂതി
2001ലും 2002 ലും നിരവധി ഇസ്രായേലികൾ കൊല്ലപ്പെട്ട ചാവേർ ആക്രമണ പരമ്പരയിൽ പങ്കെടുത്തെന്നാരോപിച്ച് 2004ൽ ഇസ്രായേലി സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഇബ്രാഹിം ഹമീദ്
ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് 2006ൽ റാമല്ലയിൽനിന്ന് അറസ്റ്റിലായ ഇബ്രാഹിം ഹമീദിന് ജീവപര്യന്തം തടവാണ് വിധിച്ചത്. ഹമാസിന്റെ സൈനിക ബ്രിഗേഡുകളുടെ വെസ്റ്റ് ബാങ്ക് കമാൻഡറായിരുന്നു.
ഹസൻ സലാമ
1971ൽ ഗസ്സയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിൽ ജനിച്ച സലാമ, 1996ൽ ഇസ്രായേലിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 1996ൽ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ വെച്ചാണ് അറസ്റ്റിലായത്.
അഹമ്മദ് സാദത്ത്
പോപുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ നേതാവായ അഹമ്മദ് സാദത്തിനെ 2001ൽ ടൂറിസം മന്ത്രിയെ വധിക്കാൻ ഉത്തരവിട്ടെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്ത്. 2006ൽ ഇസ്രായേൽ സൈന്യം സാദത്തിനെ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

