എപ്സ്റ്റിൻ ഫയലിലെ പ്രമുഖർ
text_fieldsയു.എസ് പ്രമുഖർ
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ടെക് വമ്പൻമാരായ ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക് തുടങ്ങിയവരുമായി എപ്സ്റ്റിനുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകൾ പുറത്തുവന്നവയിലുണ്ട്.
കെവിൻ റൂഡ് (മുൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി)
2007-2010,13 കാലത്ത് ആസ്ട്രേലിയൻ പ്രധാനമന്ത്രിയും നിലവിൽ യു.എസിലെ രാജ്യത്തിന്റെ അംബാസഡറുമായ കെവിൻ റൂഡ്, എപ്സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയെന്നതിന്റെ രേഖകൾ പുറത്തുവന്നു. 2014ൽ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് രേഖകൾ.
ആൻഡ്രൂ മൗണ്ട് ബാറ്റൺ (ബ്രിട്ടീഷ് രാജകുമാരൻ)
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് എപ്സ്റ്റീൻ ഫയലിൽ ഇദ്ദേഹത്തിന്റെ പേരു വന്നിരിക്കുന്നത്. ഇതേതുടർന്ന് ആൻഡ്രൂവിനെ രാജപദവികളിൽ നിന്ന് നീക്കുകയുണ്ടായി.
യഹൂദ് ബറാക് (മുൻ ഇസ്രായേൽ പ്രധാനമന്ത്രി)
ഇദ്ദേഹവും ഭാര്യയും നിരവധി തവണ എപ്സ്റ്റീനുമായി ബന്ധപ്പെട്ടതിന്റെയും രേഖകളുണ്ട്. എപ്സ്റ്റീന്റെ ന്യൂയോർക് വസതിയിൽ ഇവർ തങ്ങിയിട്ടുണ്ട്.
പീറ്റർ മണ്ടേൽസൺ (ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ്)
മുൻ ബ്രിട്ടീഷ് മന്ത്രിയും ലേബർപാർട്ടി നേതാവുമായ പീറ്റർ മണ്ടേൽസണ് എപ്സ്റ്റീൻബന്ധത്തെതുടർന്ന് സ്ഥാനങ്ങൾ നഷ്ടമായി. യു.എസ് അംബാസഡർ സ്ഥാനവും ഇദ്ദേഹത്തിന് നഷ്ടമായി.
മെറ്റി-മാരിറ്റ് (നോർവേ രാജകുമാരി)
എപ്സ്റ്റീൻ ഫയലിൽ ആയിരത്തിലേറെ തവണ പേരു വന്നയാളാണ് മെറ്റി-മാരിറ്റ്. ലൈംഗിക കുറ്റവാളിയുമായി വർഷങ്ങളോളം ബന്ധം പുലർത്തിയത് വെളിയിൽ വന്നതോടെ നോർവേയിൽ ഇവരുടെ നില പരുങ്ങലിലാണ്.
മിറോസോവ് ലജാക് (മുൻ സ്ലോവോക്യൻ സുരക്ഷ ഉപദേഷ്ടാവ്)
2018ൽ ഇദ്ദേഹം നിരവധി തവണ എപ്സ്റ്റീനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സന്ദർശനങ്ങളെന്നും രേഖകൾ പറയുന്നു. ഇതേതുടർന്ന് ലജാകിന് രാജിവെക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

