പ്രോജക്ട് ചീറ്റ; ഇന്ത്യയിൽ ചീറ്റപ്പുലി ടൂറിസത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
text_fieldsഡൽഹി: 2022-ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച വന്യജീവിവർഗത്തിൽപെട്ട ചീറ്റപ്പുലിയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വീണ്ടും അവതരിപ്പിക്കുന്നതിനായി പ്രോജക്ട് ചീറ്റ ആരംഭിച്ചപ്പോൾ നിരവധി ആശങ്കകൾ ഉയർന്നിരുന്നു. ആദ്യ തിരിച്ചടികൾക്ക് ശേഷം, ചീറ്റ സംരക്ഷണശ്രമം വിജയിച്ചു, ഇപ്പോൾ ചീറ്റ ആവാസകേന്ദ്രമായതിൽ ഇന്ത്യ അഭിമാനിക്കുന്നു.അന്താരാഷ്ട്ര ചീറ്റ ദിനത്തിൽ പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങളും ചീറ്റ ടൂറിസം ആസ്വദിക്കണമെന്ന് ആഹ്വാനം ചെയ്തു. സമൂഹമാധ്യമ പോസ്റ്റിൽ പ്രധാനമന്ത്രി മോദി എഴുതി, ‘മൂന്നു വർഷം മുമ്പ് ആരംഭിച്ച പ്രോജക്റ്റ് ചീറ്റ, ഈ മനോഹരമായ ജീവിവർഗത്തെ സംരക്ഷിക്കാനും അവയുടെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇന്ന് ഇന്ത്യ നിരവധി ചീറ്റകളുടെ ആവാസ കേന്ദ്രമാണെന്നത് വളരെ സന്തോഷകരമാണ്, അവയിൽ പലതും ഇന്ത്യൻ മണ്ണിൽ ജനിച്ചവയാണ്." ഈ പാരിസ്ഥിതിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും നമ്മുടെ ജൈവവൈവിധ്യത്തെ ശക്തിപ്പെടുത്താനുമുള്ള ഒരു ശ്രമം കൂടിയായിരുന്നു പ്രോജക്റ്റ് ചീറ്റ" എന്ന് അദ്ദേഹം എഴുതി.
കുനോ, ഗാന്ധി സാഗർ സങ്കേതങ്ങളിൽ ഇപ്പോൾ വളരുന്ന പല ചീറ്റകളും ഇന്ത്യൻ മണ്ണിലാണ് ജനിച്ചത്. ചീറ്റ ടൂറിസം ജനപ്രീതി നേടുന്നത് കാണുന്നത് സന്തോഷകരമാണ്.വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ചില ചീറ്റകൾ പ്രാദേശിക പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ട് ചത്തുപോയെങ്കിലും. മൊത്തത്തിൽ, ഈ ഇനത്തെ വീണ്ടും അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ സംരംഭം വിജയിച്ചു, ഇതുവരെ 21 കുഞ്ഞുങ്ങൾ ജനിച്ചു. ഏറ്റവും ശ്രദ്ധേയമാത്, ഇന്ത്യയിൽ ജനിച്ച പെൺമുഖി എന്ന പെൺചീറ്റപ്പുലി ഈ വർഷം നവംബറിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. 1952 ൽ ഇന്ത്യയിൽ ചീറ്റകളെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു.
എട്ട് ചീറ്റകളെ നമീബിയയിൽ നിന്നും 12 എണ്ണത്തെ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്നു. ചീറ്റ സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായി, 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് എട്ട് ചീറ്റകളെ കൊണ്ടുവന്നു. ഇതിനെത്തുടർന്ന് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൊണ്ടുവന്നു. അവയുടെ ജനസംഖ്യയും ആവാസ വ്യവസ്ഥയും വർധിപ്പിക്കാനുള്ള ശ്രമങ്ങളും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ഇന്ത്യയുടെ ശ്രമങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ചു. 2025 ഡിസംബറോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 32 ൽ എത്തും. വരണ്ട പുൽപ്രദേശങ്ങളാണ് ചീറ്റപ്പുലിയുടെ ആവാസവ്യവസ്ഥ, ഇന്ത്യയിലേക്ക് ആദ്യമെത്തിച്ച എട്ടുചീറ്റകളും ചത്തുപോയെങ്കിലും നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും കൊണ്ടുവന്ന ചീറ്റപ്പുലികൾ ഇന്ത്യയിലെ ആവാസവ്യവസ്ഥയുമായി ഏതാണ്ട് പൊരുത്തപ്പെട്ടു കഴിഞ്ഞു. നിലവിലുള്ള 32 ചീറ്റപ്പുലികളിൽ 21 എണ്ണവും ഇന്ത്യയിൽ പ്രസവിച്ച കുട്ടികളാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

