Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്​ൻ സൈന്യം...

യുക്രെയ്​ൻ സൈന്യം കീഴടങ്ങിയില്ലെങ്കിൽ ആക്രമിക്കുമെന്ന്​ വിമതർ

text_fields
bookmark_border
യുക്രെയ്​ൻ സൈന്യം കീഴടങ്ങിയില്ലെങ്കിൽ ആക്രമിക്കുമെന്ന്​ വിമതർ
cancel

കിയവ്​: യുക്രെയ്​ൻ സൈന്യം കീഴടങ്ങിയില്ലെങ്കിൽ ആക്രമിക്കുമെന്ന ഭീഷണിയമായി രാജ്യത്തെ റഷ്യൻ അനുകൂലികളായ വിമതർ. യുക്രെയ്​ൻ നഗരമായ മാരിപോളിലെ വിമതരാണ്​ ഭീഷണി മുഴക്കിയത്​. ഇന്‍റർഫാക്സ്​ ന്യൂസ്​ ഏജൻസിയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്തത്​. വിമത കമാൻഡറായ എഡ്​വേർഡ്​ ബാസുരിനെ ഉദ്ധരിച്ചാണ്​ റിപ്പോർട്ട്​.

അതേസമയം, യുക്രെയ്​നിലെ പ്രധാനനഗരങ്ങളിലെല്ലാം വ്യോമാക്രമണ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുമെന്നാണ്​ സൂചന. കഴിഞ്ഞ ദിവസം ഖാർക്കീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ട്​ പേർ കൊല്ലപ്പെട്ടുവെന്നും​ റിപ്പോർട്ടുകളുണ്ട്​. മരിച്ചവരിൽ രണ്ട്​ പേർ കുട്ടികളാണെന്നും വാർത്തകളുണ്ട്​. യുക്രെയ്​നിന്‍റെ പടിഞ്ഞാറൻ പ്രദേശത്തേക്ക്​ എത്താനും റഷ്യ ശ്രമം തുടങ്ങി​.

റഷ്യൻ ആക്രമണത്തിൽ തകർന്ന നഗരങ്ങളുടെ സാറ്റ്​ലെറ്റ്​ ചിത്രങ്ങളും പുറത്ത്​ വന്നിട്ടുണ്ട്​. അതേസമയം, ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്​ൻ ബന്ദികളാക്കിയെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തി. എന്നാൽ, ഇതുവരെ ഇത്തരം വിവരങ്ങളൊന്നും തങ്ങൾക്ക്​ ലഭ്യമായിട്ടില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - pro-Russian forces may strike Mariupol if Ukrainian forces don't surrender
Next Story