Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Omer Faruk Gergerlioglu
cancel
camera_alt

ഗെ​ർ​ജി​ലി​യോ​ഗ്ലു

Homechevron_rightNewschevron_rightWorldchevron_rightകുർദ്​ അനുകൂല എം.പിയെ...

കുർദ്​ അനുകൂല എം.പിയെ പാർലമെൻറിൽനിന്ന്​ അറസ്​റ്റ്​ ചെയ്​ത്​ തുർക്കി

text_fields
bookmark_border

ഇ​സ്​​തം​ബൂ​ൾ: സീ​റ്റ് റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം പാ​ർ​ല​മെൻറ്​ വി​ടാ​ൻ വി​സ​മ്മ​തി​ച്ച കു​ർ​ദി​ഷ് അ​നു​കൂ​ല പ്ര​തി​പ​ക്ഷ എം.​പി​യെ തു​ർ​ക്കി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പീ​പ്​​ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ എം.​പി​യായ ​ഉ​മ​ർ ഫാ​റൂ​ഖ്​ ഗെ​ർ​ജി​ലി​യോ​ഗ്ലുവിനെയാണ്​ തു​ർ​ക്കി പാ​ർ​ല​മെൻറി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

എം.​പി സ്​​ഥാ​നം പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന്​ നാ​ലു​ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം പാ​ർ​ല​മെൻറി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. നൂ​റോ​ളം പൊ​ലീ​സു​കാ​ർ ഇ​ര​ച്ചെ​ത്തി ഗെ​ർ​ജി​ലി​യോ​ഗ്ലു​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​​ദ്ദേ​ഹ​ത്തി​െൻറ പാ​ർ​ട്ടി ആ​രോ​പി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തീ​വ്ര​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ ​കോ​ട​തി ഇ​ദ്ദേ​ഹ​ത്തെ ര​ണ്ടു​വ​ർ​ഷ​ത്തെ ത​ട​വി​ന്​ വി​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ എം.​പി സ്​​ഥാ​നം ന​ഷ്​​ട​മാ​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഗെ​ർ​ജി​ലി​യോ​ഗ്ലു പാ​ർ​ല​മെൻറി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyPro KurdishOmer Faruk Gergerlioglu
News Summary - Pro-Kurdish MP arrested in parliament
Next Story