Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്വീറ്റ്​ ചെയ്യാൻ രിഹാനക്ക്​ പണം നൽകിയിട്ടില്ല ആരോപണം തള്ളി ഖലിസ്ഥാൻ അനുകൂല സംഘടന
cancel
Homechevron_rightNewschevron_rightWorldchevron_right'ട്വീറ്റ്​ ചെയ്യാൻ...

'ട്വീറ്റ്​ ചെയ്യാൻ രിഹാനക്ക്​ പണം നൽകിയിട്ടില്ല' ആരോപണം തള്ളി ഖലിസ്ഥാൻ അനുകൂല സംഘടന

text_fields
bookmark_border

കർഷകരുടെ പ്രക്ഷോഭത്തെ കുറിച്ച്​ ട്വീറ്റ്​ ചെയ്യാൻ പോപ്​ ഗായിക രിഹാനക്ക്​ 18 കോടി രൂപ നൽകിയെന്ന ആരോപണം തള്ളി കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ അനുകൂല സംഘടന പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പി.ജെ.എഫ്). ട്വീറ്റ്​ ചെയ്യാൻ ഞങ്ങൾ ആർക്കും പണം നൽകിയിട്ടില്ല. വ്യക്​തമായി പറഞ്ഞാൽ, അങ്ങനെ ചെയ്യാൻ ഒരാൾക്കും 2.5 മില്യൺ ഡോളർ (18 കോടി രൂപ) ഞങ്ങൾ കൊടുത്തിട്ടില്ലെന്നും അവർ ഒൗദ്യോഗികമായി പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. കർഷകരുടെ പ്രശ്​നങ്ങളെ കുറിച്ച്​ ശബ്​ദിക്കാൻ അത്​ പ്രചരിപ്പിക്കാനും തങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക മാത്രമാണ്​ ചെയ്​തതെന്നും പി.ജെ.എഫ്​ കൂട്ടിച്ചേർത്തു..

പി.ജെ.എഫ്​ പുറത്തുവിട്ട പ്രസ്​താവന

ട്വീറ്റ്​ ചെയ്യാൻ ഞങ്ങൾ ആർക്കും പണം നൽകിയിട്ടില്ല. വ്യക്​തമായി പറഞ്ഞാൽ, അങ്ങനെ ചെയ്യാൻ ഒരാൾക്കും 2.5 മില്യൺ ഡോളറും (18 കോടി രൂപ) ഞങ്ങൾ കൊടുത്തിട്ടില്ല. ​. സംഘാടകരുടെ അന്താരാഷ്ട്ര കൂട്ടായ്‌മയിലൂടെ കർഷകരുടെ പ്രശ്​നങ്ങളെ കുറിച്ച്​ ശബ്​ദിക്കാനും അത്​ പ്രചരിപ്പിക്കാനും ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിച്ചിരുന്നു.

കർഷകരുടെ പ്രതിഷേധത്തിനിടെ രാജ്യത്ത്​ നടന്ന​ മനുഷ്യാവകാശ ലംഘനങ്ങളിൽ പരിഭ്രാന്തരായ​ 'ബോധമുള്ള ആളുകൾ', ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ തീരുമാനിച്ച പോലെ ഇൗ സന്ദേശം മതിയായ രീതിയിൽ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഞങ്ങളുടെ ശബ്ദങ്ങളും ചെറിയ പങ്കുവഹിച്ചിരിക്കാം.

ഇന്ത്യൻ സർക്കാരും മാധ്യമങ്ങളും അവരുടെ ശ്രദ്ധയും സമയവും ഈ നിമിഷത്തിലെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക്​ വേണ്ടി ചിലവഴിക്കുമെന്നാണ്​ ഞങ്ങളുടെ പ്രതീക്ഷ: സ്വന്തം അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന കർഷകർക്കും അവരുടെ പിന്തുണക്കാർക്കുമെതിരെ നടക്കുന്ന അക്രമങ്ങളും നിർത്തുക. തീർച്ചയായും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ചെറിയൊരു വിയോജിപ്പിനെ ഭീഷണിയായിക്കാണുന്നത്ര ദുർബലമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RihannaKhalistani Row
News Summary - Pro-Khalistan organisation claims it didn't pay Rihanna money for tweet
Next Story