ചൈന അനുകൂലി മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡൻറ്
text_fieldsമുഹമ്മദ് മുയിസു
മാലെ: ചൈനീസ് അനുകൂലിയായ മുഹമ്മദ് മുയിസു (45) മാലദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാംഘട്ടത്തിൽ ആർക്കും നിശ്ചിത ഭൂരിപക്ഷം നേടാൻ കഴിയാതിരുന്നതോടെ നടത്തിയ റൺ ഓഫിൽ 54.06 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിനെ കീഴടക്കിയത്. പരമ്പരാഗതമായി ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യത്താണ് ചൈന അനുകൂലി പ്രസിഡന്റാകുന്നത്. അഞ്ചുവർഷംമുമ്പ് ഇബ്രാഹിം സ്വാലിഹ് അധികാരമേറ്റത് മുതൽ ഇന്ത്യയുമായി ബന്ധം പുലർത്തിയിരുന്നു.
കഴിഞ്ഞ വർഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ അധികാരത്തിലെത്തിയാൽ ചൈനയുമായുള്ള ബന്ധം പുതിയ തലത്തിലെത്തിക്കുമെന്ന് മുയിസു വ്യക്തമാക്കിയിരുന്നു. നവംബർ 17നാണ് അദ്ദേഹം ചുമതലയേൽക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

