Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപറന്നുയരുന്നതിനിടെ...

പറന്നുയരുന്നതിനിടെ വിമാനം കത്തിയമർന്നു; യാത്രക്കാരെല്ലാം അ ത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
പറന്നുയരുന്നതിനിടെ വിമാനം കത്തിയമർന്നു; യാത്രക്കാരെല്ലാം അ ത്ഭുതകരമായി രക്ഷപ്പെട്ടു
cancel

ഹൂസ്റ്റൺ: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറു വിമാനതാവളത്തിലാണ്​ അപകടമുണ്ടായത്​.

ഹൂസ്​റ്റണിൽ നിന്ന്​ ബോസ്റ്റണിലക്കുള്ള യാത്ര തുടങ്ങുകയായിരുന്നു ഫ്ലയർ ബിൽഡേർസ്​ ഉടമ അലൻ കെന്‍റിന്‍റെ സ്വകാര്യ വിമാനം. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു.

ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്​. ഉടനടി പ്രവർത്തിച്ചതിനാൽ ജീവനക്കാരടക്കം മുഴുവൻ ആളുകളുടെയും ജീവൻ രക്ഷിക്കാനായി.

അപകടത്തിന്‍റെ കാരണം പരിശോധിക്കുകയാണെന്ന്​ ഫെഡറൽ എവിയേഷൻ അഡ്​മിനിസ്​ട്രേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crash
News Summary - private plane bursts into flame
Next Story