Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
50 കോടി ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽപനക്ക്​
cancel
Homechevron_rightTECHchevron_rightTech Newschevron_right50 കോടി ഫേസ്​ബുക്ക്​...

50 കോടി ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽപനക്ക്​

text_fields
bookmark_border

വാഷിങ്​ടൺ: 50 കോടി ഉപയോക്​താക്കളുടെ ഫോൺ നമ്പറും മറ്റു അടിസ്​ഥാന വിവരങ്ങളുമുൾപെടെ ചോർത്തി വിൽപനക്ക്​ വെച്ച്​ ഹാക്കർ. കഴിഞ്ഞ ജനുവരി മുതൽ ഹാക്കർ വെബ്​സൈറ്റുകളിൽ പറന്നുനടക്കുന്ന ഫേസ്​ബുക്കുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപെടെ വിവരങ്ങൾ തന്നെയാണ്​ ഇവയിലുമുള്ളതെന്ന്​ കരുതുന്നതായി വിദഗ്​ധർ പറയുന്നു. വിവരങ്ങൾ അത്ര പ്രധാനമല്ലാത്തതുകൊണ്ടാകാം, ഇവക്ക്​ ചെറിയ സംഖ്യ മാത്രമാണ്​ ഹാക്കർ ആവശ്യപ്പെടുന്നത്​.

ഹാക്കർ ചോർത്തിയ വിവരങ്ങൾ ഏറെ പഴക്കമുള്ളതാണെന്നും 2019ൽ പരിഹരിച്ച ഒരു പ്രശ്​നത്തിന്‍റെ ഭാഗമാണെന്നും ഫേസ്​ബുക്ക്​ വാർത്താ കുറിപ്പിൽ അറിയിച്ചു.

അതേ സമയം, വിവരങ്ങൾ ഹാക്കർ വഴി ചോർന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബർ കുറ്റകൃത്യ സ്​ഥാപനമായ ഹഡ്​സൺ റോക്കിലെ ആലൺ ഗാൽ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:500 Million Facebook UsersPrivate DetailsLeaker
News Summary - Private Details Of 500 Million Facebook Users On Offer, Says Leaker
Next Story