അബുജ: നൈജീരിയയിൽ തോക്കുകളും റോക്കറ്റ് വേധ ഗ്രനേഡുകളുമായെത്തിയ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. രണ്ടു മണിക്കൂർ ബോംബിങ്ങും വെടിവെപ്പും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണ് ഒാപറേഷൻ.
സമീപത്തെ പൊലീസ്, സൈനിക കേന്ദ്രങ്ങളിൽ വരെ ആക്രമണമുണ്ടായതിനാൽ ചെറുത്തുനിൽപോ പ്രത്യാക്രമണമോ ഉണ്ടായില്ല. രാജ്യം ഭയക്കുന്ന ക്രിമിനലുകൾ വരെ ജയിൽ ചാടി.
രാജ്യത്ത് നിരോധിക്കപ്പെട്ട െഎ.പി.ഒ.ബി എന്ന സംഘടനയിലെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക സൂചന.