ജപ്പാൻ രാജകുമാരി മാകോ ഭർത്താവിനൊപ്പം ന്യൂയോർക്കിൽ
text_fieldsടോക്യോ: സഹപാഠിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ രാജകീയ പദവികൾ നഷ്ടമായ ജപ്പാനിലെ മുൻ രാജകുമാരി മാകോ ഭർത്താവിനൊപ്പം യു.എസിലേക്ക്. കഴിഞ്ഞ മാസമാണ് 30 കാരിയായ മാകോയും സുഹൃത്ത് കേയി കൊമുറോയും തമ്മിലുള്ള വിവാഹം നടന്നത്.
ന്യൂയോർക്കിൽ താമസിക്കാനാണ് ഇരുവരുടെയും തീരുമാനം. നരുഹിയോ ചക്രവർത്തിയുടെ അനന്തരവളാണ് മാകോ. 2012ൽ ടോക്യോയിലെ ഇൻറർനാഷനൽ ക്രിസ്ത്യൻ കോളജിൽ നിയമപഠനത്തിനിടെയാണ് മാകോ കൊമുറോയെ കണ്ടുമുട്ടിയത്. സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.
ജപ്പാനിലെ നിയമപ്രകാരം രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ രാജപദവി നഷ്ടമാകും. എന്നാൽ, പുരുഷന്മാർക്ക് നിയമം ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

