അമ്മയുടെ മരണശേഷം ഒരിക്കൽ മാത്രം ഞാൻ പൊട്ടിക്കരഞ്ഞു -ആത്മകഥയിൽ ഹാരി രാജകുമാരൻ
text_fields1997ലാണ് ഡയാന രാജകുമാരി പാരീസിലുണ്ടായ കാറപകടത്തിൽ മരിക്കുന്നത്. അന്ന് ഹാരിക്ക് 12ഉം വില്യമിന് 15ഉം വയസ് ആയിരുന്നു പ്രായം. അമ്മ മരിച്ചതിനു ശേഷം താൻ പൊട്ടിക്കരഞ്ഞതായി വെളിപ്പെടുത്തിയിരിക്കയാണ് ഹാരി രാജകുമാരൻ. ആത്മകഥ പുസ്തകമായ സ്‍പെയർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലായിരുന്നു ഹാരിയുടെ തുറന്നുപറച്ചിൽ.
ജനുവരി 10നാണ് സ്‍പെയർ പുറത്തിറങ്ങുന്നത്. അതിന്റെ ഉള്ളടക്കം യു.കെ, ബ്രിട്ടീഷ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരയാൻ ആഗ്രഹമുണ്ടായിരുന്നിട്ടും അടക്കിപ്പിടിക്കുകയായിരുന്നു. അമ്മയുടെ ജീവിതം വളരെ സങ്കടകരമായിരുന്നു.
അമ്മയുടെ മരണശേഷം ഒരിക്കൽ മാത്രം താൻ കരഞ്ഞിട്ടുണ്ടെന്നും പരസ്യമായി കരയാത്തതിൽ തനിക്ക് കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 1997 ഓഗസ്റ്റിൽ പാരീസ് കാർ അപകടത്തിൽ ഡയാന മരിക്കുമ്പോൾ ഹാരിക്ക് 12 വയസും വില്യം 15 ഉം വയസ്സായിരുന്നു.

