ഭിന്നത തുടരുന്നു; ഹാരിയും മേഗനും ക്രിസ്മസ് ആഘോഷിക്കാൻ രാജകുടുംബത്തിലെത്തില്ല
text_fieldsലണ്ടൻ: സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരനും മേഗൻ മാർക്കിളും രാജകുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ എത്തില്ലെന്ന് റിപ്പോർട്ട്. ഹാരി രാജകുമാരന്റെ ഓർമ പുസ്തകം പുറത്തിറങ്ങാനിരിക്കെ പിതാവും ബ്രിട്ടന്റെ പുതിയ രാജാവുമായി ചാൾസ് മൂന്നാമന്റെ ക്ഷണം ദമ്പതികൾ നിരസിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023 ജനുവരി 10നാണ് ഹാരിയുടെ ഓർമപുസ്‌തകം പുറത്തിറങ്ങുക. 'സ്പെയർ' എന്നാണ് പുസ്‌തകത്തിന്റെ പേര്. രാജകുടുംബവും ഹാരി രാജകുമാരനും തമ്മിലുള്ള ഭിന്നത തീവ്രമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കടുത്ത മനസികാഘാതങ്ങളിൽ നിന്ന് സ്നേഹത്തിലൂടെ മോചനം നേടിയതാണ് പുസ്തകത്തിലൂടെ ഹാരി രാജകുമാരൻ തുറന്നെഴുതുന്നത്.
2020 മുതൽ രാജപദവികൾ ഉപേക്ഷിച്ച് ഭാര്യ മേഗനും രണ്ട് മക്കൾക്കുമൊപ്പം കാലിഫോർണിയയിലാണ് ഹാരിയുടെ താമസം.
416 പേജുള്ള പുസ്തകത്തിൽ ഹാരി തന്റെ കഥ തന്നെയാണ് പറയുന്നത്. 25 വർഷം മുമ്പ് അമ്മ ഡയാനയുടെ മരണത്തോട് രാജകുമാരൻ എങ്ങനെ പ്രതികരിച്ചു, അതിനുശേഷം ഡയാനയുടെ വിയോഗം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതും പുസ്തകത്തിലെ പ്രതിപാദ്യമാണ്. ഇംഗ്ലീഷ് അടക്കം 16 ഭാഷകളിൽ പുസ്തകം പുറത്തിറങ്ങും. കൂടാതെ ഹാരി രാജകുമാരന്റെ സ്വരത്തിലുള്ള ഓഡിയോ ബുക്കും ജനുവരിയിൽ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

