ഹാരി-മേഗൻ ജീവചരിത്രം എത്തുന്നു, സ്ഫോടനാത്മക രഹസ്യങ്ങളോടെ
text_fieldsബ്രിട്ടീഷ് രാജ കുടുബത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ടോം ബോവറിന്‍റെ പുതിയ പുസ്തകം പുറത്തിറങ്ങുന്നു. ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും ഭാര്യ മേഗന്‍ മാർക്കിളിന്‍റെയും ജീവചരിത്രമാണ് "റിവഞ്ച്: മേഗൻ, ഹാരി ആന്‍ഡ് ദി വാർ ബിട് വീൻ ദി വിൻട്സേഴ്സ്" എന്ന പേരിൽ ജൂലൈ 21ന് പുറത്തിറങ്ങുന്നത്.
പ്രണയത്തിന്റെയും വിശ്വാസവഞ്ചനയുടെയും രഹസ്യങ്ങളുടെയും പ്രതികാരത്തിന്റെയും വിസ്മയിപ്പിക്കുന്ന കഥകളാണ് പുസ്തകത്തിലുള്ളതെന്ന് ടോം സൂചിപ്പിച്ചു.
"മേഗൻ മാർക്കിളിനെ കുറിച്ച് വളരെ അസാധാരണമായ കാര്യങ്ങൾ ഞാൻ കണ്ടെത്തി. അവരെക്കുറിച്ചുള്ള പൊതുധാരണ ഒന്നുകിൽ ഉറപ്പാക്കപ്പെടും അല്ലെങ്കിൽ ഇത് ജനങ്ങളെ പ്രകോപിപ്പിക്കും. എന്തായാലും പുസ്തകത്തിന്‍റെ ഉള്ളടക്കം വലിയ ആശ്ചര്യകരമാകുമെന്ന് ഞാൻ കരുതുന്നു -ടോം പറഞ്ഞു. ഒരിക്കൽ ആരും അറിയപ്പെടാതിരുന്ന മേഗൻ ഇന്ന് ലോകത്ത് സ്വാധീനമുള്ള ആളുകളിലൊന്നാണ്. മേഗന്‍ ഏൽപ്പിച്ച പ്രഹരത്തെ കുറിച്ച് ഇരകൾ തന്നോട് തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും ഇത് പുസ്തകത്തിന്‍റെ സ്വാധീനം വർധിപ്പിക്കുമെന്നും ടോം വ്യക്തമാക്കി.
സ്ഫോടനാത്മകമായ വിവരണങ്ങളുള്ള ഈ പുസ്തകം "പുറത്ത് വരുന്നതിനെ മേഗനും ഹാരിയും ഭയക്കുന്നുണ്ടെന്ന്" കൊട്ടാരം വക്താവ് സാറ റോബേർട്ട്സൺ പറഞ്ഞു. തന്നെ നിശബ്ദനാക്കാൻ നോക്കണ്ടെന്ന് ടോം, മേഗൻ മാർക്കിളിന് താക്കീത് നൽകിയിരുന്നതായും സാറ പറഞ്ഞു.
അന്വേഷണാത്മക ജീവചരിത്രകാരനാണ് ടോം ബോവർ. രാജകുടുംബത്തിൽ നിന്ന് ഇന്ന് വരെ പുറം ലോകം കേൾക്കാത്ത പല ആളുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്'.
രാജകുടുംബത്തിനുള്ളിലെ നാടകീയതകളും രാഷ്ട്രീയത്തിലെ കൈകടത്തലുകളും തുടങ്ങി മറ്റ് മാനത്തിലുള്ള ചരിത്രങ്ങളും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. നിരവധി അന്വേഷണങ്ങളിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് എഴുത്തുകാരൻ വ്യക്തമാക്കി.