Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനിൽ...

ജപ്പാനിൽ പ്ര​ധാ​ന​മ​ന്ത്രി സ​ന​യ് ത​കേ​യ്ച്ചി​യു​ടെ ഭ​ര​ണ​ക​ക്ഷി​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം

text_fields
bookmark_border
ജപ്പാനിൽ പ്ര​ധാ​ന​മ​ന്ത്രി സ​ന​യ് ത​കേ​യ്ച്ചി​യു​ടെ ഭ​ര​ണ​ക​ക്ഷി​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം
cancel
camera_alt

സ​ന​യ് ത​കേ​യ്ച്ചി

ടോ​ക്യോ: ജ​പ്പാ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​ന​യ് ത​കേ​യ്ച്ചി​യു​ടെ ഭ​ര​ണ​ക​ക്ഷി​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. പാ​ർ​ല​മെ​ന്‍റി​ന്റെ അ​ധോ​സ​ഭ​യി​ൽ ത​കേ​യ്ച്ചി​യു​ടെ ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യും (എ​ൽ.​ഡി.​പി) സ​ഖ്യ​ക​ക്ഷി​ക​ളും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടി. ആ​കെ​യു​ള്ള 465 സീ​റ്റു​ക​ളി​ൽ 316 എ​ണ്ണ​മാ​ണ് എ​ൽ.​ഡി.​പി സ്വ​ന്ത​മാ​ക്കി​യ​ത്. 233 സീ​റ്റു​ക​ളാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. 1947ൽ ​പാ​ർ​ല​മെ​ന്റ​റി സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന ശേ​ഷം ഒ​രു പാ​ർ​ട്ടി ഇ​ത്ര​യും ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്. എ​ൽ.​ഡി.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ജ​പ്പാ​ൻ ഇ​ന്നൊ​വേ​ഷ​ൻ പാ​ർ​ട്ടി 36 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യി​ച്ചു. ഇ​തോ​ടെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 352 ആ​യി.

2025 ഒ​ക്ടോ​ബ​റി​ൽ ജ​പ്പാ​നി​ലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ത​കേ​യ്ച്ചി പാ​ർ​ല​മെ​ന്റ് പി​രി​ച്ചു​വി​ട്ട് നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ൻ നി​കു​തി​യി​ള​വു​ക​ളും സാ​മ്പ​ത്തി​ക സു​ര​ക്ഷ കാ​ര്യ​ങ്ങ​ളി​ൽ ന​യം മാ​റ്റ​വും പ്ര​ഖ്യാ​പി​ച്ചാ​ണ് അ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. നാ​ലു​മാ​സം മു​മ്പ് രൂ​പ​വ​ത്ക​രി​ച്ച മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കി​ല്ലെ​ന്ന് ത​കേ​യ്ച്ചി പ​റ​ഞ്ഞു. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച ജാ​പ്പ​നീ​സ് ഓ​ഹ​രി​ക​ൾ റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി.

ചരിത്രമെഴുതി ജപ്പാൻകാരുടെ ‘സന’; ഇ​ന്ത്യ​യും ജ​പ്പാ​നും ത​മ്മി​ലെ സ​ഹ​ക​ര​ണം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​മെ​ന്ന് മോ​ദി

ടോ​ക്യോ: 2025 ഒ​ക്ടോ​ബ​റി​ലാ​ണ് ജ​പ്പാ​നി​ലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ന​യ് ത​കേ​യ്ച്ചി ചു​മ​ത​ല​യേ​റ്റ​ത്. നാ​ലു​മാ​സ​ത്തി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​വ​ർ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തു​ന്ന​തും ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ജ​പ്പാ​നെ ഭ​രി​ച്ച പ്രാ​യ​മാ​യ പു​രു​ഷ​ന്മാ​രു​ടെ നീ​ണ്ട നി​ര​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യാ​ണ് ത​കേ​യ്ച്ചി ഭ​ര​ണ ത​ല​​പ്പ​ത്തെ​ത്തി​യ​ത്. പു​തു​ത​ല​മു​റ​യി​ലെ ചെ​റു​പ്പ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യി​ലാ​ണ് അ​വ​രു​ടെ വി​ജ​യം. സ​ന​യ് ത​കേ​യ്ച്ചി​യെ അ​വ​ർ സ്നേ​ഹ​പൂ​ർ​വം ‘സ​ന’ എ​ന്ന് വി​ളി​ക്കു​ന്നു. ജ​ന​ങ്ങ​ളു​മാ​യു​ള്ള നി​ര​ന്ത​ര ആ​ശ​യ​വി​നി​മ​യ ശൈ​ലി​യാ​ണ് അ​വ​രു​ടെ സ്വീ​കാ​ര്യ​ത​ക്ക് കാ​ര​ണം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ​ജീ​വ​മാ​യ അ​വ​ർ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ വി​വ​ര​ങ്ങ​ളും കാ​​ഴ്ച​ക്കാ​രു​മാ​യി പ​ങ്കു​വെ​ക്കു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്റ് ലീ ​ജെ മ്യു​ങ്ങി​നൊ​പ്പം അ​വ​ർ ഡ്രം​സ് വാ​യി​ക്കു​ന്ന വി​ഡി​യോ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഈ ​വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ അ​വ​ർ ത​രം​ഗ​മാ​യി. 64കാ​രി​യാ​യ ത​കേ​യ്ച്ചി​യു​ടെ വ​സ്ത്ര​ധാ​ര​ണ​വും സം​സാ​ര​ശൈ​ലി​യും വ​രെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ട്രെ​ൻ​ഡാ​യി​രു​ന്നു.

ത​കേ​യ്ച്ചി​യു​ടെ വി​ജ​യ​ത്തെ പു​തു​യു​ഗ​പ്പി​റ​വി എ​ന്നാ​ണ് പ​ല ലോ​ക​നേ​താ​ക്ക​ളും വി​ശേ​ഷി​പ്പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പും അ​വ​രെ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ- ജ​പ്പാ​ൻ സ​ഹ​ക​ര​ണം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​മെ​ന്നും ഏ​ഷ്യ​യി​ലെ സ​മാ​ധാ​ന​ത്തി​ന് ഈ ​ബ​ന്ധം അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി പ്ര​സ്താ​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanSanae Takaichi
News Summary - Prime Minister Sanai Takeichi's ruling party scores landslide victory in Japan
Next Story