Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്.ബി.ഐ തലവൻ: ഇന്ത്യൻ വംശജനായ കാഷ് പട്ടേലിന്‍റെ നിയമനത്തിന് യു.എസ് സെനറ്റിന്‍റെ അംഗീകാരം

text_fields
bookmark_border
Kash Patel
cancel

വാഷിങ്ടൺ ഡിസി: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) പുതിയ ഡയറക്ടറായുള്ള ഇന്ത്യൻ വംശജൻ കശ്യപ് പട്ടേലിന്‍റെ (കാഷ് പട്ടേൽ) നിയമനത്തിന് സെനറ്റിന്‍റെ അംഗീകാരം. പട്ടേലിനെ അനുകൂലിച്ച് 51 വോട്ടുകളും എതിർത്ത് 49 വോട്ടുകളുമാണ് ലഭിച്ചത്. എഫ്.ബി.ഐയുടെ ഒമ്പതാമത്തെ ഡയറക്ടർ ആണ് കാഷ് പട്ടേൽ.

ട്രംപ് അനുകൂലിയായ പട്ടേൽ, നേരത്തെ എഫ്.ബി.ഐയെ പല കാര്യങ്ങൾക്കും വിമർശിച്ചിട്ടുണ്ട്. പ്രസിഡന്‍റായതിന് പിന്നാലെ കാഷ് പട്ടേലിനെ എഫ്.ബി.ഐ തലവനായി ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തിരുന്നു. ഈ നാമനിർദേശത്തിനാണ് യു.എസ് സെനറ്റ് ഇപ്പോൾ അംഗീകാരം നൽകിയിട്ടുള്ളത്.

വർധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനൽ സംഘങ്ങൾ, യു.എസ് അതിർത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് എഫ്.ബി.ഐയുടെ പ്രധാന ചുമതലകൾ. ട്രംപിന്‍റെ ആദ്യ സർക്കാറിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ അടക്കമുള്ള സുപ്രധാന പദവികൾ കാഷ് പട്ടേൽ വഹിച്ചിട്ടുണ്ട്.

ന്യൂയോർക്ക് ഗാർഡൻ സിറ്റി സ്വദേശിയും 44കാരനുമായ കാഷ് പട്ടേലിന്‍റെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. റിച്ച്മെന്‍റ് സർവകലാശാലയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസും റേസ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.

നേരത്തെ, ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ജ​യ് ഭ​ട്ടാ​ചാ​ര്യ​യെ അ​മേ​രി​ക്ക​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി ട്രം​പ് നാമനിർദേശം ചെയ്തിരുന്നു. രാ​ജ്യ​ത്ത് ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​ന്റെ​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന്റെ​യും പ്ര​ധാ​ന ചു​മ​ത​ല​യി​ലാ​കും ജ​യ് ഭ​ട്ടാ​ചാ​ര്യ​യു​ടെ നി​യ​മ​നം. ട്രം​പി​നു​കീ​ഴി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് ഇ​ത്ര​യും ഉ​യ​ർ​ന്ന പ​ദ​വി​യി​ലെ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം. വി​വേ​ക് രാ​മ​സ്വാ​മി സ​ർ​ക്കാ​ർ ഭ​ര​ണ​ക്ഷ​മ​ത വ​കു​പ്പി​ൽ ഇ​ലോ​ൺ മ​സ്കി​നൊ​പ്പം തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

മുൻ ഫ്ലോറിഡ അറ്റോണി ജനറലായ ​പാം ബോണ്ടിയെ യു.എസ് അറ്റോണി ജനറലായും വേൾഡ് റെസ്റ്റ്ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ലു.ഡബ്ല്യു.ഇ) മുൻ സി.ഇ.ഒ ലിൻഡ മക്മോഹനെ വിദ്യാഭ്യാസ മേധാവിയായും യു.എസ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​യ ഫെ​ഡ​റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മീ​ഷ​ൻ (എ​ഫ്.​സി.​സി) ചെ​യ​ർ​മാ​നാ​യി ബ്ര​ൻ​ഡ​ൻ കാ​റി​നെയും ട്രംപ് മുമ്പ് നിയമിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - President Trump signs commission to confirm Kash Patel as ninth FBI Director
Next Story