ട്രംപിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് പ്രസിഡന്റ് ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ. ബുധനാഴ്ച പതിനൊന്നിന് ഓവൽ ഓഫിസിൽ കൂടിക്കാഴ്ച നടത്താനാണ് ക്ഷണം.
ബൈഡന്റെ ക്ഷണ പ്രകാരം ഓവൽ ഓഫിസിൽ ട്രംപ് എത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റും നിയുക്ത പ്രസിഡന്റും വൈറ്റ് ഹൗസിൽ നടത്തുന്ന കൂടിക്കാഴ്ച അധികാര കൈമാറ്റത്തിന് തുടക്കം കുറിക്കുന്ന പരമ്പരാഗത ചടങ്ങാണ്.
രാജ്യത്തിന്റെ പ്രധാന അജണ്ടകളാണ് ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുക. അതേസമയം, 2020ൽ യു.എസ് പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിജയം അംഗീകരിക്കാതിരുന്ന ട്രംപ് ഓവൽ ഓഫിസ് കൂടിക്കാഴ്ചക്ക് ബൈഡനെ ക്ഷണിച്ചിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

