വൈറ്റ് ഹൗസിൽ അവസാന ദീപാവലി ആഘോഷത്തിനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസിൽ അവസാന ദീപാവലി ആഘോഷിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ വൈറ്റ് ഹൗസിൽ നടക്കുന്ന പ്രസിഡന്റ് ബൈഡന്റെ അവസാന ദീപാവലി ആഘോഷമാണിത്.
ഇന്ന് വൈകീട്ട് വൈറ്റ് ഹൗസിൽ ജോ ബൈഡനും രാജ്യത്തുടനീളമുള്ള ഇന്ത്യൻ അമേരിക്കക്കാരും ദീപാവലി ആഘോഷിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ പ്രസിഡന്റ് ബ്ലൂ റൂമിൽ വിളക്ക് തെളിയിക്കും.
അതിനുശേഷം അദ്ദേഹം ഇന്ത്യൻ അമേരിക്കക്കാർക്ക് സ്വീകരണം നൽകും. രാഷ്ട്രപതിയുടെ ആമുഖങ്ങൾക്കിടയിൽ, നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ വിഡിയോ സന്ദേശവും ഉണ്ടായിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അവർ ആശംസകൾ നേർന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
വാഷിങ്ടൺ ഡിസി ആസ്ഥാനമായുള്ള ക്ലാസിക്കൽ സൗത്ത് ഏഷ്യൻ നൃത്ത-സംഗീത സംഘം അതിഥികൾക്ക് സംഗീത വിരുന്ന് നൽകുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

