Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനാധിപത്യം...

ജനാധിപത്യം അതിജീവിച്ചുവെന്ന് ബൈഡൻ

text_fields
bookmark_border
Joe biden
cancel

വാഷിങ്​​ടൺ: ജനാധിപത്യം അതിജീവിച്ചുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. പ്രസിഡൻറായി സ്​ഥാനമേറ്റ ശേഷം നടത്തിയ പ്രസംഗത്തിലാണ്​ ബൈഡൻ ഇങ്ങനെ പറഞ്ഞത്​. സത്യത്തിനു വേണ്ടി നിലകൊള്ളാനും നുണകളെ പരാജയപ്പെടുത്താനും അദ്ദേഹം അമേരിക്കൻ ജനതയോട്​ അഭ്യർഥിച്ചു.

മുൻ പ്രസിഡൻറ്​ ട്രംപി​‍െൻറ കാലത്തെ​ യു.എസും ആഗോള രാജ്യങ്ങളുമായുള്ള മോശമായ ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്​ അമേരിക്കയുടെ ദിനമാണെന്നും ജനാധിപത്യം വിജയം കണ്ടുവെന്നും ട്രംപിനെ പരോക്ഷമായി പരാമർശിച്ച്​ അദ്ദേഹം പറഞ്ഞു.

ഐക്യമുണ്ടെങ്കിൽ നമുക്ക്​ വലിയ കാര്യങ്ങൾ ചെയ്യാനാകും. ഐക്യത്തോടെ മുന്നോട്ടുപോവുക എന്നതാണ്​ മുന്നിലെ വഴി. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡൻറായിരിക്കും താൻ. തനിക്ക്​ വോട്ട്​ ചെയ്​തവർക്കും അല്ലാത്തവർക്കും നന്ദി പറയുന്നുവെന്നും ബൈഡൻ പറഞ്ഞു.

സത്യപ്രതിജ്ഞക്കുശേഷം 21 മിനിറ്റാണ്​ അദ്ദേഹം സംസാരിച്ചത്​.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidenus President
News Summary - President Joe biden address US
Next Story