ഫാക്ട് ചെക്കിങ്: മെറ്റയുടെ നയംമാറ്റം നാണക്കേടാണെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: ഫാക്ട് ചെക്കിങ്ങിൽ മെറ്റയുടെ നയംമാറ്റത്തെ വിമർശിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ശക്തമായ ഫാക്ട് ചെക്കിങ്ങിന് പകരം ഉദാരനയം ഇക്കാര്യത്തിൽ സ്വീകരിക്കാനുള്ള മെറ്റയുടെ നയത്തിനെതിരെയാണ് ബൈഡന്റെ വിമർശനം. അമേരിക്കൻ മൂല്യങ്ങൾക്ക് എതിരാണ് മെറ്റയുടെ പുതിയ നയമെന്ന് ബൈഡൻ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉള്ളടക്ക നയത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതായി മെറ്റ പ്രഖ്യാപിച്ചത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലുൾപ്പെടെ പോളിസി മാറ്റം പ്രഖ്യാപിച്ച മെറ്റ, തങ്ങളുടെ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തുകയാണെന്ന് അറിയിച്ചിരുന്നു.
ഫാക്ട് ചെക്കിങ്ങിന് പകരം കമ്യൂണിറ്റി നോട്സ് പ്രോഗ്രാമാണ് മെറ്റ അവതരിപ്പിച്ചത്. ഇതിനൊപ്പം പതിവായി രാഷ്ട്രീയ സംവാദങ്ങൾക്കിടയാക്കുന്ന കുടിയേറ്റം, ലിംഗസ്വത്വം, ലിംഗഭേദം തുടങ്ങിയ വിഷയങ്ങളിലും മെറ്റ നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.കമ്യൂണിറ്റി മാർഗരേഖ മാറുന്നതോടെ, സ്ത്രീകളെ വീട്ടുപകരണങ്ങളെന്നോ, അടുക്കളച്ചരക്കെന്നോ വിശേഷിപ്പിക്കുന്നതിന് വിലക്കുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ അവരുടെ സംരക്ഷിത സ്വഭാവങ്ങൾ അടിസ്ഥാനമാക്കി ആക്ഷേപിക്കുന്നതിനെ നേരത്തെ മെറ്റ നിയന്ത്രിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥയും മെറ്റ പിൻവലിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.