ആൺകുഞ്ഞിന് ജന്മം നൽകാൻ ഗർഭിണിയായ യുവതിയുടെ തലയിൽ ആണി അടിച്ച് മന്ത്രവാദി
text_fieldsപാക്കിസ്താനിൽ ആൺകുഞ്ഞിന് ജന്മം നൽകാൻ വേണ്ടി ഗർഭിണിയായ യുവതിയുടെ തലയിൽ മന്ത്രവാദി ആണി അടിച്ച് ചികിത്സ നടത്തി.
ചുറ്റിക ഉപയോഗിച്ച് ആണി സ്വയം പുറത്തെടുക്കാൻ ശ്രമിച്ചതിന് ശേഷമാണ് യുവതി പെഷവാറിലെ ആശുപത്രിയിൽ എത്തിയതെന്ന് ആശുപത്രിയിലെ ഡോക്ടർ ഹൈദർ ഖാൻ പറഞ്ഞു.
യുവതിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പക്ഷേ കടുത്ത വേദന തുടരുന്നുണ്ടെന്നും ആണി നീക്കം ചെയ്ത ഡോക്ടർ അറിയിച്ചു. അഞ്ച് സെന്റീമീറ്ററോളം ആഴത്തിൽ സ്ത്രീയുടെ നെറ്റിയിൽ ആണി തുളച്ചുകയറിയെങ്കിലും മുറിവ് തലച്ചോറിനെ ബാധിച്ചിട്ടില്ല. ചുറ്റികയോ മറ്റ് ഭാരമേറിയ വസ്തുവോ ഉപയോഗിച്ചായിരിക്കും ആണി തറച്ചതെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.
മന്ത്രവാദിയുടെ ഉപദേശപ്രകാരം താൻ സ്വയം തലയിൽ ആണി അടിച്ചതാണെന്ന് ആശുപത്രി ജീവനക്കാരോട് പറഞ്ഞ യുവതി പിന്നീട് അയാൾ തന്നെയാണ് ചെയ്തതെന്ന് സമ്മതിച്ചു.
ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളൾ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

