Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിലാവൽ ഭുട്ടോ പാക് വിദേശകാര്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും
text_fieldsbookmark_border
Listen to this Article
പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി)ചെയർമാൻ രണ്ടു ദിവസത്തിനുള്ളിൽ പാക് വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന പാർട്ടി നേതാവ് അറിയിച്ചു. പുതിയ സർക്കാറുമായി ബിലാവൽ ഭിന്നതയിലാണെന്ന അഭ്യൂഹങ്ങൾ ഇതോടെ അവസാനിക്കുമെന്നും പി.പി.പി നേതാവ് ഖമർ സമാൻ കൈറ പറഞ്ഞു.
ലണ്ടനിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ബിലാവൽ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. പാകിസ്താനിലെ സമീപകാല രാഷ്ട്രീയ സാഹചര്യം ചർച്ചയായെന്നും ദേശീയ താൽപര്യം മുൻനിർത്തി ഒരുമിച്ചുപ്രവർത്തിക്കാൻ ധാരണയായെന്നും ഖമർ കൂട്ടിച്ചേർത്തു.
Next Story

