Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയൂറോപ്പിൽ ജനസംഖ്യ...

യൂറോപ്പിൽ ജനസംഖ്യ കുറയുന്നു; കടുത്ത ആശങ്കയിൽ ഭരണകൂടങ്ങൾ

text_fields
bookmark_border
യൂറോപ്പിൽ ജനസംഖ്യ കുറയുന്നു;  കടുത്ത ആശങ്കയിൽ ഭരണകൂടങ്ങൾ
cancel

ബുഡാപെസ്റ്റ്: യൂറോപ്പ് തുടർച്ചയായ ജനസംഖ്യാ ഇടിവിന്റെ ഒരു കാലഘട്ടത്തിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ഈ മാറ്റം സർക്കാറുകളെ അവരുടെ തൊഴിൽ ശക്തികളുടെയും സാമ്പത്തിക സ്ഥിരതയുടെയും ഭാവിയെയും കുറിച്ച് വലിയ ആശങ്കയിലാഴ്ത്തിയിരിക്കുന്നുവെന്നും ‘വാഷിങ്ടൺ പോസ്റ്റ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ കൂടുതൽ ആഴത്തിൽ നിലനിൽക്കുന്നതിനാൽ ജനസംഖ്യാ വർധനവിനുള്ള അധികൃതരുടെ സാമ്പത്തിക പ്രോത്സാഹനങ്ങൾ പരിമിതമായി മാത്രമാണ് വിജയിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

യൂറോപ്യൻ യൂനിയനിലുടനീളമുള്ള ജനനനിരക്ക് ഒരു സ്ത്രീക്ക് 1.38 ജനനം എന്ന റെക്കോർഡ് താഴ്ചയിലേക്ക് എത്തിയതായി പറയുന്നു. ഇത് ജനസംഖ്യയുടെ പര്യാപ്തമായ വലുപ്പം നിലനിർത്താൻ ആവശ്യമായ നിലവാരത്തേക്കാൾ വളരെ താഴെയാണ്. പല യൂറോപ്യന്മാരും മാതാപിതാക്കളാകുന്നത് വൈകിപ്പിക്കുന്നു. പലപ്പോഴും അവരുടെ ഇരുപതുകളുടെ അവസാനമോ മുപ്പതുകളുടെ തുടക്കമോ വരെ അത് നീണ്ടുപോവുന്നു.

പതിനാലാം നൂറ്റാണ്ടിൽ പടർന്നു പിടിച്ച ​​​​​േപ്ലഗ് കൊണ്ടുവന്ന ‘ബ്ലാക്ക് ഡെത്തി’ന് ശേഷമുള്ള ആദ്യത്തെ ദീർഘകാല ഇടിവിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഭൂഖണ്ഡം നേരിടുന്ന ഏറ്റവും ഗുരുതരമായ ജനസംഖ്യാ വെല്ലുവിളികളിൽ ഒന്നായി ഈ പ്രവണത ഉയർന്നുവന്നിട്ടുണ്ട്. ഇത് സർക്കാറുകളെ സാമ്പത്തിക പ്രോത്സാഹനങ്ങളും ജനനനിരക്ക് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക നയങ്ങളും പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.

ജനനനിരക്ക് കുറയുന്നത് പരിഹരിക്കുന്നതിന് പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനായി സ്കാൻഡിനേവിയൻ രാജ്യങ്ങൾ പ്രത്യേക കമീഷനുകൾ രൂപീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒപ്പം സർക്കാറുകൾ ഈ വിഷയം ഒരു ദേശീയ മുൻഗണനയായി നയത്തിൽ ഉൾ​കൊള്ളിച്ചിട്ടുമുണ്ട്.

ഫ്രാൻസിൽ, കഴിഞ്ഞ ദശകത്തിൽ ജനനനിരക്ക് 18ശതമാനം കുറഞ്ഞതിനെത്തുടർന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ‘ജനസംഖ്യാ പുനഃസജ്ജീകരണത്തിന്’ ആഹ്വാനം ചെയ്യുകയുണ്ടായി.

രണ്ടോ അതിലധികമോ കുട്ടികളുള്ള ജോലിക്കാരായ മാതാക്കൾക്ക് ഇറ്റലി ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പോളണ്ട് പ്രതിമാസ ശിശു ആനുകൂല്യങ്ങൾ ഒരു കുട്ടിക്ക് 220 ഡോളർ ആയി ഉയർത്തുകയും വലിയ കുടുംബങ്ങൾക്ക് വലിയ നികുതി ഇളവുകൾ ഏർപ്പെടുത്തുകയും ചെയ്തു.

ഹംഗറി അവിടെ നിന്നും മുന്നോട്ട് പോയി. കഴിഞ്ഞ 15 വർഷത്തിനിടെ കുടുംബ നയങ്ങളിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 5ശതമാനത്തോളം നിക്ഷേപിച്ചു. 2021ഓടെ അതിന്റെ പ്രത്യുൽപാദന നിരക്ക് 1.25 ൽ നിന്ന് 1.61 ആയി ഉയർന്നെങ്കിലും, 2024ൽ അത് വീണ്ടും 1.39 ആയി കുറഞ്ഞു.

എന്നാൽ, ഇത്തരം നയങ്ങൾ ഇതിനകം കുട്ടികളുണ്ടാകാൻ പദ്ധതിയിടുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാമെങ്കിലും അപൂർവമായി മാത്രമേ ശാശ്വതമായ ജനസംഖ്യാപരമായ മാറ്റത്തിലേക്ക് നയിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന ജീവിതച്ചെലവ്, ഭവന ക്ഷാമം, വഷളാകുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായം എന്നിവയുൾപ്പെടെ യുവാക്കൾക്കിടയിൽ പരക്കെയുളള നിരാശ ചില യൂറോപ്യൻ നഗരങ്ങളിൽ നടത്തിയ അഭിമുഖങ്ങൾ എടുത്തുകാണിക്കുന്നു.

ബുഡാപെസ്റ്റിൽ നടത്തിയ അഭിമുഖങ്ങൾ ഉയർന്ന ജീവിതച്ചെലവ്, ഭവന ക്ഷാമം, വഷളായിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായം എന്നിവയുൾപ്പെടെ യുവാക്കൾക്കിടയിലെ വിശാലമായ നിരാശകൾ എടുത്തുകാണിക്കുന്നു.

കുടിയേറ്റം ഒരു പരിഹാരമാണോ?

ജനസംഖ്യാ കുറവിന് പരിഹാരമായി കുടിയേറ്റം പലപ്പോഴും നിർദേശിക്കപ്പെടുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ പ്രത്യുൽപാദന നിരക്ക് കുറയുമ്പോൾ അത് താൽക്കാലിക ആശ്വാസം മാത്രമേ നൽകൂ എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കുടിയേറ്റം ഒരു ഹ്രസ്വകാല പരിഹാരം മാത്രമായിരിക്കുമെന്ന് ഡോക്യുമെന്ററി ചലച്ചിത്ര നിർമാതാവ് സ്റ്റീഫൻ ഷാ പറഞ്ഞു. കുടുംബങ്ങൾക്ക് സുസ്ഥിരമായി വളരാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഭവന നിർമാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പ്രധാന നിക്ഷേപങ്ങൾ ഉൾപ്പെടെ സാമ്പത്തിക പ്രോത്സാഹനങ്ങൾക്കപ്പുറമുള്ള സമഗ്രമായ നയം യൂറോപ്പിന്റെ ജനസംഖ്യാ പ്രതിസന്ധിക്ക് ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2100 ഓടെ യൂറോപ്പിലെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിക്കുന്നമാപ്പ് ഒരു സ്വകാര്യ ആപ്പ് മാസങ്ങൾക്കു മുമ്പ് പുറത്തിറക്കിയിരുന്നു. 2025 മുതൽ 2100 വരെ ഓരോ യൂറോപ്യൻ രാജ്യത്തിനും എത്ര ജനസംഖ്യാ മാറ്റം ഉണ്ടാവുമെന്ന് ഈ മാപ്പ് കാണിക്കുന്നു. യു.എൻ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്റ്റ്‌സ് 2024ൽ നിന്നാണ് ഇതിനായി ഡാറ്റ ശേഖരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immigrationgovernmentsEuropepopulation declinedemography
News Summary - Population declines in Europe; governments are deeply concerned
Next Story