ഫലസ്തീനിൽ പരിഹാരം ദ്വിരാഷ്ട്രമെന്ന വാദം ഉയർത്തിപ്പിടിച്ച പോപ്പ്
text_fieldsവത്തിക്കാൻ സിറ്റി: പതിറ്റാണ്ടുകളായി ലോകത്തിന്റെ നീറുന്ന മുറിവായ ഇസ്രായേല്‍- ഫലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രമാണ് പരിഹാരമെന്ന് ഉറക്കെപ്പറഞ്ഞ ആത്മീയ നേതാവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ലോക രാഷ്ട്രങ്ങളടക്കം ആ വാദത്തെ പിന്തുണച്ചുവെങ്കിലും ഇസ്രായേൽ അദ്ദേഹത്തിന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല എന്നതായിരുന്നു യാഥാർഥ്യം. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസടക്കം നേതാക്കളുമായി ഊഷ്മള ബന്ധം അദ്ദേഹം നിലനിർത്തി.
ഗസ്സയിലെ ജനതയെ ദുരിതത്തിലാക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു അദ്ദേഹം. അവസാനം നൽകിയ ഈസ്റ്റർ സന്ദേശത്തിൽ പോലും ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യമായിരുന്നു അദ്ദേഹം ഉയർത്തിയത്. മാത്രമല്ല നിരാലംബരായ ഫലസ്തീനികൾക്കു വേണ്ടി മാർപാപ്പ പ്രാർഥിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളുടേയും സുരക്ഷയും ജനങ്ങളുടെ സമാധാനവും ഉറപ്പാക്കണമെന്നും കര്‍ത്താവിന്റെ ജന്മസ്ഥലത്ത് ഇസ്രയേലി-ഫലസ്തീനി സഹോദരന്മാര്‍ക്ക് സമാധാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‍ലാം-ക്രിസ്ത്യന്‍ സംഘര്‍ഷമുള്ള പ്രദേശങ്ങളിലെല്ലാം അദ്ദേഹം സ്‌നേഹ സാന്നിധ്യമായെത്തി.
2018 ഫെബ്രുവരിയില്‍ തുര്‍ക്കി പ്രസിഡന്റ് ഉർദുഗാനെ അദ്ദേഹം വത്തിക്കാനിലേക്ക് ക്ഷണിച്ചു. ഇസ്‍ലാമെന്നാല്‍ അക്രമികളാണെന്ന ധാരണ പുലര്‍ത്തുന്നത് നല്ലതല്ലെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

